സുരേഷ് ഗോപി മന്ത്രിയെ വിളിച്ചു; ഉടനടി നടപടി; പാലാ പോളിടെക്നിക് കോളേജിന് സമീപത്ത് അപകടകരമായി നിന്ന വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിച്ചു

Spread the love

പാലാ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ പാലാ പോളിടെക്നിക് കോളേജിന് സമീപത്ത് അപകടകരമായ രീതിയില്‍ നിന്നിരുന്ന വൈദ്യുത പോസ്റ്റ് മാറ്റിസ്ഥാപിച്ചു.

സിനിമാ ഷൂട്ടിങ്ങിൻ്റെ ഭാഗമായി കോളേജിലെത്തിയപ്പോഴാണ് തകർന്നുവീഴാൻ പാകത്തില്‍ നിന്ന ഡ്യൂവല്‍ ലെഗ് വൈദ്യുത പോസ്റ്റ് നീക്കം ചെയ്യാൻ സുരേഷ് ഗോപി ഇടപെടല്‍ നടത്തിയത്.
പോളിടെക്നിക് കോളേജില്‍ ‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയപ്പോഴാണ് വിദ്യാർഥികള്‍ക്കും പോളിടെക്നിക്കിലെ ജീവനക്കാർക്കും ഭീഷണി ഉയർത്തി നില്‍ക്കുന്ന വൈദ്യുത പോസ്റ്റ് സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

തുടർന്ന് പ്രിൻസിപ്പാളുമായി അദ്ദേഹം സംസാരിച്ചു. കെഎസ്‌ഇബിയില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ നീക്കംചെയ്യാമെന്ന് അറിയിച്ചതായും പ്രിൻസിപ്പാള്‍ സുരേഷ് ഗോപിയെ ധരിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, മഴ ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും വൈദ്യുത പോസ്റ്റ് നീക്കംചെയ്യുന്നത് വൈകുന്നത് അപകടമാണെന്ന് പറഞ്ഞ സുരേഷ് ഗോപി, വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയെയും കെഎസ്‌ഇബി ചെയർമാനെയും വിളിച്ച്‌ സംസാരിച്ചു. തുടർന്ന് കെഎസ്‌ഇബി ജീവനക്കാർ നടപടികള്‍ സ്വീകരിക്കുകയും വൈദ്യുത പോസ്റ്റ് മാറ്റിയിടുകയും ചെയ്യുകയായിരുന്നു.