play-sharp-fill
ട്രാന്‍സ്‌ജെന്ററുകള്‍ക്ക് സ്ത്രീകളെ പോലെ രതിസുഖം ആസ്വദിക്കാനാകുമോ സുരാജിനെതിരെ അഞ്ജലി അമീര്‍.

ട്രാന്‍സ്‌ജെന്ററുകള്‍ക്ക് സ്ത്രീകളെ പോലെ രതിസുഖം ആസ്വദിക്കാനാകുമോ സുരാജിനെതിരെ അഞ്ജലി അമീര്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തങ്ങള്‍ നേരിട്ട ചൂഷണങ്ങള്‍ വെളിപ്പെടുത്തി നിരവധി സ്ത്രീകളാണ് മലയാള സിനിമാ രംഗത്തു നിന്നും മുന്നോട്ട് വന്നിരിക്കുന്നത്.

മുന്‍നിര നടന്മാരായ സിദ്ധീഖ്, ജയസൂര്യ, മുകേഷ്, ബാബുരാജ്, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരേയും സംവിധായകരായ രഞ്ജീത്ത്, ശ്രീകുമാര്‍ മേനോന്‍, വികെ പ്രകാശ്, തുളസീദാസ് തുടങ്ങിയവര്‍ക്കെതിരേയും നടിമാര്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട് സര്‍ക്കാര്

ഇതിനിടെ ഇപ്പോഴിതാ നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി അഞ്ജലി അമീര്‍. ട്രാന്‍സ്‌ജെന്റര്‍ ആയ അഞ്ജലി അമീര്‍ മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ്. ബിഗ് ബോസ് താരം എന്ന നിലയിലും സുപരിചിതയാണ് അഞ്ജലി അമീര്‍. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഞ്ജലിയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്ക് സ്ത്രീകളെ പോലെ രതിസുഖം അറിയാന്‍ സാധിക്കുമോ എന്ന് സുരാജ് തന്നോട് ചോദിച്ചുവെന്നാണ് അഞ്ജലി വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് താന്‍ മമ്മൂട്ടിയോട് പരാതിപ്പെട്ടുവെന്നും ഇതേ തുടര്‍ന്ന് സുരാജ് തന്നോട് മാപ്പ് പറഞ്ഞുവെന്നുമാണ് അഞ്ജലി പറയുന്നത്.

”ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്ക് സ്ത്രീകളെ പോലെ രതിസുഖം അറിയാന്‍ സാധിക്കുമോ എന്ന് സുരാജ് വെഞ്ഞാറമൂട് ചോദിക്കുന്നത് വരെ അതുപോലൊരു ട്രൊമാറ്റിക് അനുഭവം എനിക്കുണ്ടായിട്ടില്ല. ഞാന്‍ കരുത്തയായ സ്ത്രീയാണ്. പക്ഷെ ആ ചോദ്യം എന്നെ ദേഷ്യം പിടിപ്പിച്ചു. ഞാന്‍ അദ്ദേഹത്തിന് താക്കീത് നല്‍കുകയും മമ്മൂട്ടിയോടും സംവിധായകനോടും പരാതിപ്പെടുകയും ചെയ്തു. പിന്നാലെ സുരാജ് എന്നോട് മാപ്പ് പറഞ്ഞു. പിന്നീടൊരിക്കലും എന്നോട് അതുപോലെ സംസാരിച്ചിട്ടുമില്ല” എന്നാണ് അഞ്ജലി പറയുന്നത്.

”ഇന്‍ഡസ്ട്രിയില്‍ ഒരുപാട് നല്ല വ്യക്തികളുണ്ട്. പക്ഷെ കോംപ്രൈമസോ ഫേവറുകളോ ചോദിക്കാത്തവരില്ല എന്നല്ല. അങ്ങനെയുള്ളവരുമുണ്ട്” എന്നും അഞ്ജലി പറയുന്നുണ്ട്. താന്‍ കരുതലോടെ നീങ്ങുന്നതിനാലും ആഫ്റ്റര്‍ പാര്‍ട്ടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനാലും തനിക്ക് ഇത്തരം അനുഭവങ്ങളില്‍ നിന്നും സ്വയം സംരക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് അഞ്ജലി പറയുന്നത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമാ ലോകത്തെ ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകളാണ് പുറത്ത് വരുന്നത്. വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ നടന്‍ സിദ്ധീഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തു നിന്നും രാജിവച്ചു. രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച നടി ശ്രീലേഖ മിത്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുകേഷിനെതിരെ ഇന്ന് പരാതിപ്പെടുമെന്നാണ് ആരോപണം ഉന്നയിച്ച നടി അറിയിച്ചിരിnക്കുന്നത്