play-sharp-fill
12കാരന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം തേടി പോലീസ്; ബധിരരും മൂകരുമായ മാതാപിതാക്കൾ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്

12കാരന്റെ ആത്മഹത്യക്ക് പിന്നിലെ കാരണം തേടി പോലീസ്; ബധിരരും മൂകരുമായ മാതാപിതാക്കൾ പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്

സ്വന്തം ലേഖകൻ
ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരന്‍റെ മകന്റെ ആത്മഹത്യയില്‍ അന്വേഷണം ആരംഭിച്ച്‌ പോലീസ്.

താലൂക്ക് ഓഫീസ് ജീവനക്കാരനായ എ.കെ ജോഷിയുടെ മകന്‍ അനന്തു (12) വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

നെടുങ്കണ്ടം സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യര്‍ത്ഥിയാണ് അനന്തു. അപ്രതീക്ഷിതമായ അവന്റെ പ്രവര്‍ത്തിക്കു പിന്നിലെ കാരണമാണ് പോലീസ് അന്വേഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ താമസിച്ച്‌ വന്നിരുന്ന നെടുങ്കണ്ടം താലൂക്ക് ഓഫീസിന്റെ സ്റ്റാഫ് കോട്ടേഴ്‌സിന്റെ ജനലിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം. അനന്തുവിന്‍റെ മാതാപിതാക്കള്‍ ഊമയും ബധിരരുമാണ്.

ഇവര്‍ കഴിഞ്ഞ ദിവസം പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രി എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

മാതാവ് സുഭിത. ഇളയ സഹോദരി അനഘ.