play-sharp-fill
വിനോദയാത്രയ്ക്കിടെ കടലില്‍ മുങ്ങിമരിച്ച എന്‍ജിനീയറിങ്‌ വിദ്യാര്‍ഥികൾക്ക് ഇന്ന് യാത്രാമൊഴി

വിനോദയാത്രയ്ക്കിടെ കടലില്‍ മുങ്ങിമരിച്ച എന്‍ജിനീയറിങ്‌ വിദ്യാര്‍ഥികൾക്ക് ഇന്ന് യാത്രാമൊഴി

സ്വന്തം ലേഖകൻ

കോട്ടയം ∙ പഠനയാത്രയ്ക്കിടെ മണിപ്പാലിൽ തിരയിൽപെട്ടു മരിച്ച വിദ്യാർഥികൾക്ക് ഇന്ന് നാടിന്റെ യാത്രാമൊഴി. മണിപ്പാലിലെ മൽപെ സെന്റ് മേരീസ് ദ്വീപിൽ അപകടത്തിൽ മരിച്ച എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രി കോട്ടയത്ത് എത്തിച്ചു. സംസ്കാരം ഇന്ന്.


ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ്‌ കോളജിലെ അവസാന വര്‍ഷ ബി.ടെക്‌. കമ്ബ്യൂട്ടര്‍ സയന്‍സ്‌ വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം നെല്ലിക്കല്‍ ചേപ്പാട്ടുപറമ്ബില്‍ അനിലിന്റെ മകന്‍ അമല്‍ സി. അനില്‍ (21), ഉദയംപേരൂര്‍ മാളേകാട്‌ ചിറമേല്‍ ജോണ്‍സന്റെ മകന്‍ ആന്റണി ഷിനോയി (21), പാമ്ബാടി വെള്ളൂര്‍ എല്ലിമുള്ളില്‍ എ.സി. റെജിയുടെ മകന്‍ അലന്‍ റെജി (21)എന്നിവരാണു മരിച്ചത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ മണിപ്പാലില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കളും കോളജ്‌ അധികൃതരും ചേര്‍ന്ന്‌ ഏറ്റുവാങ്ങി. അര്‍ധരാത്രിയോടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു.

ഏറ്റുമാനൂർ മംഗളം കോളജ് ഓഫ് എൻജിനീയറിങ്ങിലെ അവസാന വർഷ ബിടെക് കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ അമൽ സി.അനിൽ (22), അലൻ റെജി (22), സി.ജെ.ആന്റണി ഷിനോയ് (22) എന്നിവരാണ് മരിച്ചത്. മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

ആന്റണി ഷിനോയിയുടെ സംസ്കാരം ഇന്നു രാവിലെ ഒൻപതിന് ഉദയംപേരൂർ സുന്നഹദോസ് പള്ളിയിൽ നടക്കും. അമലിന്റെ സംസ്കാരം രാവിലെ 11നു കുഴിമറ്റം നെല്ലിക്കലിലെ വീട്ടുവളപ്പിലും അലന്റെ സംസ്കാരം ഉച്ചകഴിഞ്ഞു രണ്ടിനു പാമ്പാടി വെള്ളൂർ സെന്റ് സൈമൺസ് പള്ളിയിലും നടക്കും.

അമൽ പനച്ചിക്കാട് നെല്ലിക്കൽ ചേപ്പാട്ട് പറമ്പിൽ സി.ടി.അനിലിന്റെയും ബിന്ദുവിന്റെയും മകനാണ്. പാമ്പാടി വെള്ളൂർ സ്വദേശിയായ അലൻ എലിമുള്ളിൽ എ.സി.റെജിയുടെയും സിനുവിന്റെയും മകനാണ്. ആന്റണി കൊച്ചി ഉദയംപേരൂർ മാളേക്കാട് ചിറമേൽ വീട്ടിൽ ജോൺസന്റെയും മിനിയുടെയും മകനാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശ പ്രകാരം പി.സി.വിഷ്ണുനാഥ് എംഎൽഎ മണിപ്പാലിൽ എത്തിയിരുന്നു. കോളജിൽ നിന്ന് പഠനയാത്രയ്ക്കു പോയ സംഘത്തിൽ ഉൾപ്പെട്ടിരുന്ന മറ്റു വിദ്യാർഥികൾ ഇന്നലെ രാത്രി നാട്ടിലെത്തി.