play-sharp-fill
തൃശ്ശൂരിൽ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു ; കരള്‍ ചുരുങ്ങുന്ന അപൂര്‍വ്വ രോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു

തൃശ്ശൂരിൽ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു ; കരള്‍ ചുരുങ്ങുന്ന അപൂര്‍വ്വ രോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു

തൃശ്ശൂർ : വരന്തരപ്പിള്ളി പിടിക്കപ്പറമ്പിൽ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. പിടിക്കപ്പറമ്പ് കല്ലാറ്റ് വീട്ടില്‍ മനോഹരന്റെ മകള്‍ മന്യ(22) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ശ്വാസതടസം നേരിട്ട മന്യയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.

കരള്‍ ചുരുങ്ങുന്ന അപൂര്‍വ്വ രോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു മന്യ. തൃശൂര്‍ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. സംസ്‌കാരം നടത്തി. അമ്മ വത്സല. സഹോദരന്‍ മനു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group