play-sharp-fill
തട്ടിപ്പിൽ ആശങ്കയിലായി ഓഹരി നിക്ഷേപകർ ; സോഷ്യൽ മീഡിയയിലെ ട്രേഡിങ് ടിപ്പുകൾക്ക് പിന്നിലെ പ്രശ്നങ്ങൾ

തട്ടിപ്പിൽ ആശങ്കയിലായി ഓഹരി നിക്ഷേപകർ ; സോഷ്യൽ മീഡിയയിലെ ട്രേഡിങ് ടിപ്പുകൾക്ക് പിന്നിലെ പ്രശ്നങ്ങൾ

കോഴിക്കോട്: വ്യാജ ഷെയർ ട്രേഡ് ആപ് തട്ടിപ്പില്‍ കോഴിക്കോട് സ്വദേശിയായ സംരംഭകന് 4.8 കോടി രൂപ നഷ്ടമായ വാർത്ത ചെറുതായൊന്നുമല്ല നിക്ഷേപകരെ ആശങ്കയിലാക്കുന്നത്.

ഇത്തരം തട്ടിപ്പുകള്‍ ഇപ്പോള്‍ വ്യാപകമാവുകയാണ്. എങ്ങനെയാണ് ഈ തട്ടിപ്പുകള്‍ നടക്കുന്നത്? എങ്ങനെ ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാം? നോക്കാം.

ട്രേഡ് ഷെയർ തട്ടിപ്പിന്റെ രീതികള്‍ എങ്ങനെയെന്ന് ആദ്യം നോക്കാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക്, വാട്ട്സ്‌ആപ്പ്, ടെലിഗ്രാം പോലെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സൗജന്യ ട്രേഡിംഗ് ടിപ്സുമായി ബന്ധപ്പെട്ട പരസ്യങ്ങളാണ് ആദ്യം നിങ്ങളിലേക്ക് എത്തുക. ഈ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ അത് വാട്‌സാപ്പിലെയോ ടെലഗ്രാമിലെയോ ഗ്രൂപ്പിലേക്ക് കൊണ്ടു പോകും. തട്ടിപ്പുകാർ ഇരകളുമായി ഈ ഗ്രൂപ്പുകള്‍ വഴിയാണ് ആശയവിനിമയം നടത്തുന്നത്.

ഓഹരികള്‍ വാങ്ങാനും വില്‍ക്കാനുമുള്ള സൗജന്യ ട്രേഡിങ് ടിപ്പുകള്‍ എന്ന രീതിയില്‍ താത്പര്യമുള്ളവരിലേക്ക് ആദ്യം വിവരങ്ങള്‍ എത്തിക്കും. ചെറിയ തുകകള്‍ ഇന്‍വെസ്റ്റ്‌ ചെയ്യുന്നതിന് ആനുപാതികമായി ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന റിട്ടേണുകള്‍ നല്‍കും. ഇരയുടെ അക്കൗണ്ടില്‍ തുക ഡെപ്പോസിറ്റും ചെയ്യും. സ്റ്റോക്കുകള്‍ ട്രേഡ് ചെയ്യുന്നതിനും വലിയ ലാഭം നേടുന്നതിനുമായി ട്രേഡിങ് ആപ്ലിക്കേഷൻ, വെബ് പ്ലാറ്റ്ഫോം എന്നിവ ഇൻസ്റ്റാള്‍ ചെയ്യുന്നതിനോ ആക്സസ്സ് ചെയ്യുന്നതിനോ ഇരകളോട് ആവശ്യപ്പെടും. ഡിജിറ്റല്‍ വാലറ്റില്‍ ഉയര്‍ന്ന തുകകള്‍, വ്യാജ ലാഭമായി പ്രദർശിപ്പിക്കും. എന്നാല്‍ ഈ തുക പിൻവലിക്കാൻ ശ്രമിക്കുമ്ബോള്‍, 50 ലക്ഷം രൂപയോ അതില്‍ കൂടുതലോ ലാഭത്തില്‍ എത്തിയാല്‍ മാത്രമേ ഇത് സാധ്യമാകൂ എന്നു പറയും. ചുരുക്കത്തില്‍ നിക്ഷേപിച്ച പണം നഷ്ടം.

തട്ടിപ്പുകളില്‍ പെടാതിരിക്കാൻ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കാം

ആദ്യം സെബി പോലുള്ള റെഗുലേറ്ററി അതോറിറ്റികളില്‍ നിങ്ങളുമായി ബന്ധപ്പെടുന്ന കമ്ബനിയോ ബ്രോക്കറോ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അത്തരം റെഗുലേഷനുകള്‍ സ്ഥാപനം പാലിക്കുന്നുണ്ട് എന്നും ഉറപ്പു വരുത്തുക. ആകർഷകമായ റിട്ടേണുകള്‍ വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈൻ ട്രേഡിംഗ് പ്ലാറ്റ്ഫോമുകളില്‍ നിക്ഷേപിക്കുമ്ബോള്‍ പ്രത്യേക ശ്രദ്ധ വേണം.

ആപ്പുകള്‍ക്ക് പുറമേ വിപണിയിലെ സാഹചര്യങ്ങള്‍ സ്വയം പഠിക്കുകയോ, വിദഗ്ധരോട് ചോദിച്ച്‌ മനസ്സിലാക്കുകയോ വേണം. ഇനി തട്ടിപ്പിന് ഇരയാകുകയാണെങ്കില്‍ 1930 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്യുകയോ വേണം.