play-sharp-fill
സംസ്ഥാനത്ത് അതികഠിനമായ വേനല്‍ച്ചൂട്; രാത്രിയിലും അന്തരീക്ഷ താപനില ഉയർന്നു തന്നെ; വിയര്‍പ്പില്‍ കുളിച്ച്‌ ഉറക്കം നഷ്ടപ്പെട്ട് മലയാളികള്‍; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത; രാത്രിയിലേക്കും മുന്നറിയിപ്പ്….!

സംസ്ഥാനത്ത് അതികഠിനമായ വേനല്‍ച്ചൂട്; രാത്രിയിലും അന്തരീക്ഷ താപനില ഉയർന്നു തന്നെ; വിയര്‍പ്പില്‍ കുളിച്ച്‌ ഉറക്കം നഷ്ടപ്പെട്ട് മലയാളികള്‍; പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത; രാത്രിയിലേക്കും മുന്നറിയിപ്പ്….!

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് മുൻകാലങ്ങളില്‍ ഒരിക്കല്‍പോലും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ വർധിക്കുന്നു.

പകല്‍ മാത്രമല്ല, രാത്രിയിലും അന്തരീക്ഷ താപനില ഉയരുന്നത് ജനജീവിതം ദുസഹമാക്കുകയാണ്. പുലർച്ചെ പോലും വിയർപ്പില്‍ കുളിക്കുന്ന മലയാളികള്‍ക്ക് സുഖനിദ്ര എന്നത് നഷ്ടപ്പെട്ടിട്ട് നാളുകളായി. രാത്രികാലങ്ങളില്‍ പലയിടത്തും കുറഞ്ഞ താപനില 28-30 ഡിഗ്രി വരെയാണ്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പകലിനു സമാനമായ മുന്നറിയിപ്പുകള്‍ രാത്രിയിലേക്കും പ്രഖ്യാപിക്കും എന്നാണ് സൂചന.


അന്തരീക്ഷ ഈർപ്പം ഉയർന്നു നില്‍ക്കുന്നതിനാല്‍ രാത്രിയിലും പുലർച്ചെയും വിയർത്തു കുളിക്കുന്ന സാഹചര്യവും ഈ മാസാവസാനം വരെ തുടർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതയുണ്ട്. തുടർച്ചയായ 2 ദിവസം 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടു രേഖപ്പെടുത്തുകയും ശരാശരി താപനിലയെക്കാള്‍ 4-5 ഡിഗ്രി സെല്‍ഷ്യസ് ഉയരുകയും ചെയ്താലാണ് ഉഷ്ണതരംഗമായി പ്രഖ്യാപിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ഇന്നലെ തുടർച്ചയായ നാലാം ദിവസവും 40 ഡിഗ്രിക്കു മുകളിലായിരുന്നു (40.6). പുനലൂർ (39.2), കോട്ടയം (38.2), കോഴിക്കോട് (37.6) എന്നിവിടങ്ങളിലും ഇന്നലെ കൂടുതല്‍ ചൂടു രേഖപ്പെടുത്തി.

എല്‍ നിനോ പ്രതിഭാസത്തിന്റെ ശക്തി കുറയുന്നതിനാല്‍ അടുത്ത മാസം മുതല്‍ ചൂടു കുറഞ്ഞേക്കും. പസിഫിക് സമുദ്രോപരിതലത്തില്‍ താപനില വർധിക്കുന്നത് ആഗോള മർദവ്യതിയാനത്തെ ബാധിക്കുന്നതിനാല്‍ പല ഇടങ്ങളിലും മഴ കുറയും. ഈ ആഴ്ച അവസാനം തെക്കൻ കേരളത്തില്‍ ഭേദപ്പെട്ട വേനല്‍മഴ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.