സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യം കിട്ടാനില്ല; ആവശ്യക്കാരുടെ പ്രിയ ബ്രാന്‍ഡുകള്‍ക്കും ക്ഷാമം; വെയര്‍ ഹൗസുകളിലെ മദ്യ ശേഖരണത്തിലും കാര്യമായ കുറവ്; കാരണമിതാണ്…..!
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യം കിട്ടാനില്ലെന്ന് പരാതി.
ഏറെ ആവശ്യക്കാരുള്ള സംസ്ഥാനത്തിന്റെ സ്വന്തം ബ്രാന്‍ഡായ ജവാനും ക്ഷാമം നേരിടുന്നുണ്ട്. വെയര്‍ ഹൗസുകളിലെ മദ്യ ശേഖരണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്പിരിറ്റിന് വില വര്‍ധിച്ചതിന് പിന്നാലെ മദ്യക്കമ്പനികള്‍ ഉത്പദനത്തില്‍ കുറവ് വരുത്തിയതാണ് പ്രതിസന്ധിയ്ക്ക് കാരണം.
സ്പിരിറ്റ് വില വര്‍ധനവും ടേണ്‍ ഓവര്‍ ടാക്സ് സംബന്ധിച്ച് സര്‍ക്കാരും മദ്യക്കമ്പനികളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കവും മൂലം മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്പിരിറ്റിന്റെ വരവില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തിലെ പല ഔട്ട്‌ലെറ്റുകളിലും കണ്‍സ്യൂമര്‍ഫെഡിലും സ്റ്റോക്കില്‍ കുറവുണ്ടായി.
ചെറുകിട മദ്യക്കമ്പനികള്‍ സ്പിരിറ്റ് ക്ഷാമം മൂലം ഉത്പാദനം വലിയ തോതില്‍ വെട്ടിക്കുറച്ചതോടെ വില കുറഞ്ഞ മദ്യ ബ്രാന്‍ഡുകളും കിട്ടാതെയായി. 180-230 രൂപ നിരക്കില്‍ വരുന്ന ക്വാര്‍ട്ടര്‍ മദ്യം ഔട്ട‌്‌ലെറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായിട്ട് നാല് മാസത്തോളമായി .
അതേ സമയം വിഷയം ശ്രദ്ധയില്‍പ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഡിസ്റ്റിലറികളിലെ നിര്‍മാണം കുറഞ്ഞതാണ് പ്രശ്നത്തിന് കാരണമെന്നും ഉടനെ തന്നെ പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. മദ്യത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ തന്നെ വില കൂടിയ പ്രീമിയം ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടായതാണ് വിവരം.
ഇത് വഴി നികുതിയിനത്തിലും വര്‍ധനവുണ്ടായി എന്നാണ് അധികൃതരുടെ വിശീകരണം.