play-sharp-fill
ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്…”;  ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുകള്‍; സംഭവം അറിഞ്ഞ നടന്റെ പ്രതികരണം അതിലേറെ രസകരം

ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്…”; ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുകള്‍; സംഭവം അറിഞ്ഞ നടന്റെ പ്രതികരണം അതിലേറെ രസകരം

സ്വന്തം ലേഖകൻ

കൊച്ചി: അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന നടനും തിരകഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് നിരവധി പേര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു.


നടന്‍ ആശുപത്രിയിലാണെന്ന് കേട്ടയുടനെ ആദരാഞ്ജലി പോസ്റ്റുകള്‍ ഇടുന്നവരെ വിമര്‍ശിച്ചു കൊണ്ട് നിര്‍മാതാവ് മനോജ് രാംസിംഗ് രംഗത്തെത്തി. ആശുപത്രിയില്‍ വച്ച്‌ ശ്രീനിവാസനോട് താന്‍ ആദരാഞ്ജലി പോസ്റ്റുകളുടെ കാര്യം പറഞ്ഞിരുന്നെന്ന് മനോജ് ഫെയ്സ്ബുക്കില്‍ കുറിച്ചു. അതിന് മറുപടിയായി ‘ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം’ എന്നാണ് ശ്രീനിവാസന്‍ മറുപടി പറഞ്ഞതെന്നും മനോജ് കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും വെന്റിലേറ്റര്‍ സംവിധാനം മാറ്റിയിട്ടുണ്ടെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അങ്കമാലി അപ്പോളോ അഡലക്സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീനിവാസന്‍ ഇപ്പോഴുള്ളത്. മാര്‍ച്ച്‌ 30നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആന്‍ജിയോഗ്രാം പരിശോധനയില്‍ രക്തമൊഴുക്കിന് തടസമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച്‌ 31ന് അദ്ദേഹത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു.

ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതോടെ അണുബാധ ഉണ്ടായി. ഇതിനെതുടര്‍ന്നാണ് വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.

മനോജ് രാംസിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റ് –

“ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം” മിനിറ്റുകള്‍ക്ക് മുന്‍പ് ഐസിയുവില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്.
ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല.. “