
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള സുരക്ഷാ ക്രമീകരണങ്ങൾക്കായി 18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ നിന്നും വേതനാടിസ്ഥാനത്തിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു.
താല്പര്യമുള്ളവർ അഡ്രസ്സ് തെളിയിക്കുന്ന രേഖയുമായി കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നേരിട്ടോ അല്ലെങ്കിൽ 9544726878 എന്ന നമ്പറിൽ ഫോൺ മുഖേനയോ ബന്ധപ്പെടുക.



