സോളാർ കേസിൽ പരാതി വ്യാജമെന്ന് സിബിഐ റിപ്പോർട്ട് അബ്ദുള്ളക്കുട്ടിക്കും ക്ലീൻചീറ്റ് ; ഇനി മാപ്പ് പറയേണ്ടത് പിണറായിയും സംഘവും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രകൃതിവിരുദ്ധ ബന്ധം നടത്തിയെന്ന് ആരോപിച്ച ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ്ഹൗസില്‍ ഇല്ല; കേരളാ പൊലീസ് അരിച്ചു പെറുക്കിയിട്ടും കിട്ടാത്ത തെളിവു തേടി സിബിഐയെ ഏല്‍പ്പിച്ചിട്ടും സിപിഎം ഗൂഢാലോചന വിജയിച്ചില്ല; സോളാര്‍ കേസില്‍ പരാതി വ്യാജമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു അവസാന പ്രതിയെയും കുറ്റവിമുക്തനാക്കി സിബിഐ അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ചിറ്റ്; ഇനി മാപ്പു പറയേണ്ടത് പിണറായിയും സംഘവും
ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയമായി കുടുക്കാന്‍ സിപിഎം മെനഞ്ഞ തന്ത്രം ഒടുവില്‍ അമ്ബേ പരാജയപ്പെട്ട് പൊളിയുന്നു. സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കി സിബിഐ. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്ബാകെ സമര്‍പ്പിച്ചു. ഇക്കാര്യം മംഗളം ദിനപത്രത്തില്‍ എസ് നാരായണനാണ് റിപ്പോര്‍ട്ടു ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതി വ്യാജമാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. സോളാര്‍ വിവാദ നായിക സരിത എസ് നായരാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യാജ പരാതി ഉന്നയിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കൂടാതെ എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീന്‍ ചീറ്റ് നല്‍കിയിട്ടുണ്ട്. നിലവിൽ ബിജെപി ദേശീയ നേതാവാണ് അബ്ദുള്ളക്കുട്ടി.
ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സിബിഐ കുറ്റവിമുക്തരാക്കി. ഉമ്മന്‍ ചാണ്ടിക്കെതിരെ ശാസ്ത്രീയ പരിശോധനകള്‍ അടക്കം നടത്തിയ ശേഷമാണ് തെളിവില്ലെന്ന് കണ്ടെത്തിയത്. ഈ വിഷയത്തില്‍ സരിത അന്നേ ദിവസം ധരിച്ചെന്ന് അവകാശപ്പെട്ട് നല്‍കിയ സാരി അടക്കം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിനൊടുവിലാണ് കേസ് വ്യാജമാണെന്ന് വ്യക്തമായതും.
പ്രകൃതിവിരുദ്ധ ബന്ധം നടത്തിയെന്ന് സരിത ആരോപിക്കുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ്ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്. അതുകൊണ്ട് തന്നെ പരാതി വ്യാജമാണെന്ന് തെളിയുകയും ചെയ്തു. പിണറായി സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിച്ച വിവാദം പിന്നീട് കേരളാ പൊലീസ് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്തിയില്ല. തുടര്‍ന്ന് സിബിഐക്ക് വിടുകയാണ് ചെയ്തത്. സിബിഐ അന്വേഷണത്തിന്റെ ഭാഗമായി നൂറോളം പേരില്‍ നിന്നും മൊഴിയെടുത്തിരുന്നു. കൂടാതെ ശാസ്ത്രീയ പരിശോധനകളും നടത്തി. ഇതില്‍ നിന്നെല്ലാം പരാതി വ്യാജമാണെന്ന് തെളിയുകയായിരുന്നു.
വന്‍വിവാദമായ സോളാര്‍ പീഡന കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പരാതിക്കാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്നാണ് സിബിഐ കണ്ടെത്തിയത്. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് അബ്ദുള്ളക്കുട്ടി പീഡിപിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. സോളാര്‍ പീഡനത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണിത്. എന്നാല്‍, ഈ ആരോപണത്തില്‍ തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു.
കേസില്‍ നേരത്തെ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. മൂന്ന് തവണ മൂന്ന് സ്ഥലങ്ങളില്‍ വെച്ച് കെ.സി. വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നും അതിന് ശേഷം വൈദ്യസഹായം തേടി എന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇക്കാര്യം സിബിഐ. വിശദമായി അന്വേഷിച്ചു. എന്നാല്‍ പീഡന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് സിബിഐ. വ്യക്തമാക്കിയത്.
അതേസമയം, രണ്ട് തവണ ഇവര്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും സിബിഐ. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ആരോപിക്കപ്പെട്ടതുപോലെ പീഡനം നടന്നു എന്ന് തെളിയിക്കാനുള്ള ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് സിബിഐ. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സോളാര്‍ തട്ടിപ്പ് വിവാദങ്ങള്‍ക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയര്‍ന്നത്. പരാതിയില്‍ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു.
പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയത്. എന്നാല്‍, പീഡന കേസില്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയത്.