play-sharp-fill
പെണ്‍കുട്ടിയുമായി സോഷ്യല്‍മീഡിയ വഴി സൗഹൃദം ; വീടിന്റെ ലൊക്കേഷൻ ചോദിച്ച്‌ എത്തി, നഗ്നവീഡിയോ കൈയിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, 17കാരിയെ പീഡിപ്പിച്ച ,യുവാവ് അറസ്റ്റില്‍.

പെണ്‍കുട്ടിയുമായി സോഷ്യല്‍മീഡിയ വഴി സൗഹൃദം ; വീടിന്റെ ലൊക്കേഷൻ ചോദിച്ച്‌ എത്തി, നഗ്നവീഡിയോ കൈയിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി, 17കാരിയെ പീഡിപ്പിച്ച ,യുവാവ് അറസ്റ്റില്‍.

 

തിരുവനന്തപുരം : അയിരൂരില്‍ 17കാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ഉപദ്രവിച്ച കേസില്‍ 20 കാരൻ അറസ്റ്റില്‍. യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി ഗോകുല്‍ (20) ആണ് അറസ്റ്റിലായത്

 

 

 

 

സോഷ്യല്‍മീഡിയ വഴി യുവാവ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും വീടിന്റെ ലൊക്കേഷൻ ചോദിച്ചറിഞ്ഞ ശേഷം വീട്ടില്‍ എത്തി. പെണ്‍കുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോയും യുവാവിന്റെ പക്കല്‍ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി.

 

 

 

 

 

യുവാവിന്റെ മൊബൈലില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തതാണോ അതോ വ്യാജ വീഡിയോ ആണോ എന്നുള്ളത് തുടര്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പോക്സോ, ഐ ടി ആക്ടുകള്‍ പ്രകാരം അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group