‘ഒരു വെടിക്ക് രണ്ടു പക്ഷി’; ഒരു മൂർഖനെ പിടികൂടാൻ എത്തിയ വാവയ്ക്ക് കിട്ടിയത് രണ്ടിനെ ; സംഭവം കോട്ടയം ഞീഴൂരിൽ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയത്ത് രണ്ട് മൂർഖനെ ഒന്നിച്ച് പിടിച്ച് വാവ സുരേഷ്. ഞീഴൂരിൽ കെ.വി തോമസ് എന്നയാളുടെ വീട്ടിൽ നിന്നുമാണ് പാമ്പിനെ പിടിച്ചത്.
ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഒരു പാമ്പ് മാത്രം ആണെന്ന് കരുതിയാണ് പാമ്പിനെ പിടിക്കാൻ ശ്രമിച്ചത്. അപ്പോഴാണ് രണ്ട് മൂർഖനെ കിട്ടിയത്. പിടിച്ച രണ്ട് പാമ്പുകളും വെള്ള മൂര്‍ഖനുകളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് വാവ സുരേഷ് രണ്ടു വെള്ളമൂർഖൻ പാമ്പുകളെ പിടികൂടിയത്.
വീട്ടുക്കാർ പാമ്പിനെ പിടികൂടൻ ശ്രമം നടത്തിയെങ്കിലും അത് പാഴാവുകയായിരുന്നു. തുടർന്നാണ് കോട്ടയത്തുണ്ടായിരുന്ന വാവ സുരേഷിനെ ബന്ധപ്പെടത്. അവിടെ എത്തിയ അദ്ദേഹം മണിക്കൂറുകൾക്കുള്ളിൽ പാമ്പുകളെ പിടിച്ചു. പിടികൂടിയ പാമ്പുകളെ വാവ സുരേഷ് അവിടെ നിന്നും കൊണ്ടുപോയി.
അതേസമയം കുമരകത്ത് നിന്നും 8 അടി നീളമുള്ള മൂർഖൻ പാമ്പിനെ വനംവകുദ്യോഗസ്ഥർ പിടികൂടി. കണ്ണാടിച്ചാല്‍ ജംഗഷനു സമീപം കുന്നത്തുകളത്തില്‍ ആശയുടെ വീട്ടിലെത്തിയ മൂര്‍ഖനെയാണ് ഇന്നലെ സന്ധ്യയാേടെ പിടികൂടിയത്.