play-sharp-fill
ഫോര്‍ബ്സിന്റെ ഏറ്റവും സമ്പന്നമായ  വനിതാ അത്‌ലറ്റുകളുടെ  പട്ടികയില്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു.

ഫോര്‍ബ്സിന്റെ ഏറ്റവും സമ്പന്നമായ വനിതാ അത്‌ലറ്റുകളുടെ പട്ടികയില്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു.

 

ന്യൂയോര്‍ക്ക്: അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സിന്‍റെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലറ്റുകളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ വനിതാ ബാഡ്മിന്‍റണ്‍ താരം പി.വി.സിന്ധു.പട്ടികയില്‍ 16-ാം സ്ഥാനത്താണ് ഇന്ത്യൻ താരം പി.വി. സിന്ധു. 7.1 മില്യണ്‍ ഡോളറാണ് സിന്ധുവിന്‍റെ ആസ്തി.

 

 

 

 

രണ്ട് തവണ ഒളിമ്ബിക്‌സ് മെഡല്‍ ജേതാവും 2019ലെ ബാഡ്മിന്‍റണ്‍ ലോക ചാമ്ബ്യനുമാണ് 28കാരിയായ സിന്ധു. 2016ല്‍ റിയോ ഡി ജനീറോയില്‍ വെള്ളി മെഡലും 2021ല്‍ ടോക്കിയോയില്‍ വെങ്കലം മെഡലും സിന്ധു നേടിയിരുന്നു. രണ്ട് ഒളിമ്ബിക് മെഡലുകള്‍ നേടിയ ആദ്യ ഇന്ത്യൻ വനിതയായി.