കോട്ടയത്ത് എസ്‌ഐ വീട്ടില്‍ ആത്മഹത്യ ചെയ്തു; ഇന്നലെ കുമളിയിൽ പോലീസുകാരന്‍ ജീവനൊടുക്കിയത് ഹോട്ടല്‍ മുറിയില്‍; കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍; കേരള പോലീസിന് എന്തുപറ്റി : ആത്മഹത്യകൾക്ക് പിന്നിൽ അമിത ജോലി സമ്മർദ്ദമോ. ?
കോട്ടയം: കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐയുമായ കുരുവിള ജോർജിനെയാണ് ഇന്ന് വൈകുന്നേരത്തോടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ കുമളിയിൽ പോലീസുകാരന്‍ ജീവനൊടുക്കിയത് ഹോട്ടല്‍ മുറിയിലാണ്.കേരളത്തിൽ കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത് അഞ്ച് പോലീസ് ഉദ്യോഗസ്ഥരാണ്. കേരള പോലീസിന് എന്തുപറ്റി : ആത്മഹത്യകൾക്ക് പിന്നിൽ അമിത ജോലി സമ്മർദ്ദമോ. സർക്കാർ ഗൗരവമായി എടുത്ത് അന്വേഷിക്കേണ്ട വിഷയമാണിത്.
കോട്ടയത്തുള്ള വീട്ടിലാണ് കുരുവിള ജോർജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാവിലെ മെഡിക്കല്‍ ലീവെടുത്ത് കോട്ടയത്തേക്ക് പോയതായിരുന്നു.പിന്നീട് മരണവിവരമാണ് സഹപ്രവര്‍ത്തകര്‍ അറിഞ്ഞത്.
വിഴിഞ്ഞം സ്റ്റേഷനിൽ എസ്.ഐ ആയി ജോലിചെയ്യുന്ന കഞ്ഞിക്കുഴി പീടിയേക്കൽ വീട്ടിൽ കുരുവിള ജോർജിനെയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുരുവിള ജോർജിന് ഭാര്യയുമായി കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട ഭാര്യ നൽകിയ പരാതി മൃതദേഹത്തിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
“ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലം ചവറ സ്റ്റേഷനില്‍ നിന്നാണ് കുരുവിള ജോര്‍ജ് വിഴിഞ്ഞത്ത് എത്തിയത്. നിലവിൽ വിഴിഞ്ഞം സ്റ്റേഷനില്‍ ജോലി ചെയ്യുകയാണ്. ജോര്‍ജ് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു.” – സഹപ്രവർത്തകരായ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു . ജോര്‍ജിന്റെ ആത്മഹത്യ ഞെട്ടിച്ചെന്നാണ് സഹപ്രവര്‍ത്തകരുടെ പ്രതികരണം.
ഇന്നും ഇന്നലെയും ആയി രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സിപിഒ എ.ജി.രതീഷിനെ കുമളിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആലപ്പുഴ സ്വദേശിയായ രതീഷ് സഹപ്രവര്‍ത്തകനോട് ആത്മഹത്യ ചെയ്യാന്‍ പോകുന്ന വിവരം വിളിച്ച് അറിയിച്ചാണ് ആത്മഹത്യ ചെയ്തത്. സന്ദേശം ലഭിച്ച് കുമളി പോലീസ് ഹോട്ടല്‍ മുറിയില്‍ എത്തുമ്ബോഴേക്കും രതീഷ് ആത്മഹത്യ ചെയ്തിരുന്നു. രതീഷും കഴിഞ്ഞ കുറച്ച് നാളുകളായി മെഡിക്കല്‍ ലീവിലായിരുന്നു.
ജൂണ്‍ എട്ടിന് തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിലെ എസ്‌ഐ ജിമ്മി ജോർജിനെ (36) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് അക്കാദമിയില്‍ ട്രെയിനറായിരുന്ന ജിമ്മി ജോർജിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ അഞ്ച് പോലീസുകാരാണ് ആത്മഹത്യ ചെയ്തത്.