കാർഷിക പുനരുജ്ജീവന ശില്പശാല
കോട്ടയം: മീനച്ചിലാർ – മീനന്തറ യാർ – കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗ്രമായി കാർഷിക പുനരുജ്ജീവന ശില്പശാല സംഘടിപ്പിക്കുന്നു.
അയ്യായിരം ഏക്കറിലേറെ തരിശു നിലങ്ങളിലാണു് തരിശു നില കൃഷി കോട്ടയത്ത് ജനകീയ കൂട്ടായ്മ നേതൃത്വം നൽകി സാധ്യമാക്കിയത്.
നിലം നികത്തി കൃഷിയെ തുരങ്കം വയ്ക്കുന്നവർ കോടതിയിലെ കേസുകളിലൂടെയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും പലതരം തടസ്സങ്ങൾ സൃഷ്ടിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത് മറികടന്നു് കൂടുതൽ തരിശു നിലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിന് ജനകീയ ഇടപെടലിലൂടെ നേതൃത്വം നൽകും. കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ശില്പശാല സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ.പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമലാ ജിമ്മി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രി മുഖ്യഭാഷണം നടത്തു. കർഷകരുമായി കൃഷിമ ന്ത്രി സംവദിക്കും.
പരിപാടിയിൽ എല്ലാവരുടേയും സാന്നിദ്ധ്യം ജനകീയ കൂട്ടായ്മക്കുവേണ്ടി അഭ്യർത്ഥിക്കുന്നു.
കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്ന നടപടികൾക്ക് തുടക്കമിടുന്നതിന് ജനകീയ കൂട്ടായ്മ മുൻ കൈ എടുക്കുമെന്നു് കോർഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ അറിയിച്ചു.