Spread the love

കല്‍പ്പറ്റ: കോളിയാടി സ്കൂളിലെ കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച സംഭവത്തില്‍ കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്ക് രോഗലക്ഷണം ഉണ്ടെങ്കില്‍ ചികിത്സ തേടാൻ നിർദേശം.

video
play-sharp-fill

രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളുടെ വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യും. കോളിയാടി സ്കൂളിലെ കുട്ടികളുടെ സഹോദരങ്ങള്‍ പഠിക്കുന്ന സ്കൂളുകളിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്കൂളുകളിലെ കിണറുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശം പുറപ്പെടുവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ജില്ലയിലെ സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും. മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം. ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും.

രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുമായി 60 കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പനി,ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്കൂളിലെ 339 കുട്ടികള്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇതില്‍ 21 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ രണ്ടെണ്ണമാണ് പോസിറ്റീവ് ആയത്.

എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയില്‍ ആണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.