കോട്ടയം മാങ്ങാനം ഷെര്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന പോക്സോ കേസ് ഇരകളടക്കം ഒന്‍പത് കുട്ടികളെ കാണാതായി; കുട്ടികളെ കാണാനില്ലെന്ന് മനസിലായത് വെളുപ്പിനെ അഞ്ച് മണിക്ക് ശേഷം; അന്വേഷണം ആരംഭിച്ച് കോട്ടയം ഈസ്റ്റ് പൊലീസ്
സ്വന്തം ലേഖകൻ
കോട്ടയം: മാങ്ങാനത്ത് ഷെര്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരുന്ന പോക്സോ കേസ് ഇരകളടക്കം ഒന്‍പത് കുട്ടികളെ കാണാതായി. മാങ്ങാനത്തെ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നാണ് കുട്ടികളെ കാണാതായത്.
ഇന്ന് രാവിലെ 5.30 യ്ക്ക് കുട്ടികളെ വിളിച്ചുണര്‍ത്താനായി പോയ സമയത്താണ് കുട്ടികളെ കാണാനില്ലെന്ന് മനസിലായത്. പോക്സോ കേസ് ഇരകളടക്കം ഒന്‍പത് കുട്ടികളെയാണ് കാണാതായത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹിളാ സമഖ്യ എന്ന സ്വകാര്യ എന്‍ ജി ഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോം ആണിത്. ശിശുക്ഷേമ സമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ ഷെല്‍റ്റര്‍ ഹോം. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. ഒന്‍പത് കുട്ടികളെയും വിവിധ കേസുകളുമായി ബന്ധപ്പെട്ടാണ് ഈ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
Third Eye News Live
0