play-sharp-fill
കമ്പിയില്‍ കോര്‍ത്ത ചിക്കൻ വിഭവങ്ങളുടെ രുചിപിടിച്ച മലയാളിക്ക് മുന്നില്‍ ഷവര്‍മ വീണ്ടും വിവാദനായകൻ!!; കോട്ടയം സ്വദേശിയുടെ മരണത്തിനിടയാക്കിയ   സംഭവത്തിൽ ഷവര്‍മയ്ക്ക് വീണ്ടും നല്‍കുന്നത് വില്ലൻ വേഷം; കമ്പിയില്‍ കോര്‍ത്ത ഈ അറേബ്യൻ രുചി മലയാളികള്‍ക്കെന്നും ഒരു നോട്ടപുള്ളി!!!

കമ്പിയില്‍ കോര്‍ത്ത ചിക്കൻ വിഭവങ്ങളുടെ രുചിപിടിച്ച മലയാളിക്ക് മുന്നില്‍ ഷവര്‍മ വീണ്ടും വിവാദനായകൻ!!; കോട്ടയം സ്വദേശിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഷവര്‍മയ്ക്ക് വീണ്ടും നല്‍കുന്നത് വില്ലൻ വേഷം; കമ്പിയില്‍ കോര്‍ത്ത ഈ അറേബ്യൻ രുചി മലയാളികള്‍ക്കെന്നും ഒരു നോട്ടപുള്ളി!!!

സ്വന്തം ലേഖകൻ

കോട്ടയം: കമ്പിയില്‍ കോര്‍ത്ത ചിക്കൻ വിഭവങ്ങളുടെ രുചിപിടിച്ച മലയാളിക്ക് മുന്നില്‍ ഷവര്‍മ വീണ്ടും വിവാദനായകനാവുകയാണ്. എറണാകുളത്ത് പാലാ സ്വദേശി ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത് വീണ്ടും ഷവര്‍മയ്ക്ക് വില്ലൻ വേഷം നല്‍കുന്നത്. അറേബ്യൻ നാടുകളില്‍ ഒരിക്കല്‍പ്പോലും അപകടമുണ്ടാക്കാത്ത ഷവര്‍മയെങ്ങനെയാണ് വില്ലനാകുന്നതെന്ന ചോദ്യവും സജീവമാണ്.

പ്രശ്നമുണ്ടാകുമ്ബോള്‍ മാത്രം പരിശോധന കര്‍ശനമാക്കുകയും പിന്നീട് വീണ്ടും പഴയപടിയാവുകയുമാണ്. കൊവിഡിന് ശേഷം ജില്ലയില്‍ നൂറിലേറെ ഷവര്‍മ സ്ഥാപനങ്ങള്‍ പുതുതായി തുടങ്ങി. അത്രയ്ക്കുണ്ട് ജനപ്രീതി. 2012ല്‍ തിരുവനന്തപുരത്ത് നിന്ന് ഷവര്‍മ കഴിച്ച യുവാവ് ബംഗളൂരുവില്‍ മരിച്ചതിന് ശേഷമാണ് ഈ അറേബിയൻ വിഭവം നോട്ടപ്പുള്ളിയായത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് വീണ്ടും ദുരന്തം ആവര്‍ത്തിച്ചു. ഇപ്പോള്‍ കൊച്ചിയിലും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്പിയില്‍ കോര്‍ത്ത രുചി

എല്ലുനീക്കി പാളികളായി മുറിച്ചു മൃദുവാക്കിയ ഇറച്ചി നീളമുള്ളൊരു കമ്ബിയില്‍ കോര്‍ത്ത് ഗ്രില്‍ അടുപ്പിന് മുന്നില്‍ വച്ചു വേവിച്ചെടുക്കുന്നതാണ് ഷവര്‍മ. ആട്, പോത്ത് ഇറച്ചികളെല്ലാം ഷവര്‍മയ്ക്ക് കൊള്ളാമെങ്കിലും ഇവിടെ ചിക്കനോടാണ് പ്രിയം.

വില്ലൻ ബോട്ടുലിനം ടോക്‌സിൻ

ബോട്ടുലിനം എന്ന വിഷാംശമാണ് ഷവര്‍മയെ വില്ലനാക്കുന്നത്. പൂര്‍ണമായും വേവിക്കാത്തതോ പഴകിയതോ വൃത്തിയില്ലാത്തതോ ആയ ഇറച്ചിയില്‍ പതിയിരിക്കുന്ന ക്ലോസ്ട്രിഡിയം ബാക്ടീരിയയാണ് ബോട്ടുലിനം ടോക്‌സിൻ നിര്‍മിക്കുന്നത്. പഴകിയ മാംസം ഉപയോഗിക്കുകയോ വൃത്തിയില്ലാത്ത പരിസരത്ത് ഉണ്ടാക്കുകയോ ചെയ്താല്‍ പണിയുറപ്പ്!

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

*ഷവര്‍മയുണ്ടാക്കുന്ന സ്ഥലം ചില്ലിട്ട് സൂക്ഷിക്കണം
*മാംസം ലൈസൻസുള്ള കടകളില്‍ നിന്ന് വാങ്ങണം
*മാംസം ഫ്രീസറില്‍ 18 ഡിഗ്രിയില്‍ സൂക്ഷിക്കണം

*വെള്ളം അംഗീകൃത ലാബുകളില്‍ പരിശോധിക്കണം
*ജീവനക്കാര്‍ വ്യക്തി,പരിസര ശുചിത്വം പാലിക്കണം
*അതതു ദിവസത്തേയ്ക്കുള്ള ഷവര്‍മ മാത്രം ഉണ്ടാക്കണം