play-sharp-fill
നഗരത്തിലെ വീട്ടിൽ നിന്ന് 87 പവൻ കവർന്ന സംഭവം ; വിചാരണയിലിരിക്കുന്ന ബലാൽസംഗക്കേസിൽ കോടതി ശിക്ഷിക്കും മുൻപ് അടിച്ചു പൊളിച്ചു ജീവിക്കാൻ പണം അതിനാണ് മോഷണം ; പ്രതിയുടെ വെളിപ്പെടുത്തൽ

നഗരത്തിലെ വീട്ടിൽ നിന്ന് 87 പവൻ കവർന്ന സംഭവം ; വിചാരണയിലിരിക്കുന്ന ബലാൽസംഗക്കേസിൽ കോടതി ശിക്ഷിക്കും മുൻപ് അടിച്ചു പൊളിച്ചു ജീവിക്കാൻ പണം അതിനാണ് മോഷണം ; പ്രതിയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നഗരത്തിലെ വീട്ടിൽ നിന്ന് 87 പവൻ കവർന്നു പ്രതി പിടിയിലായ സംഭവത്തിൽ പ്രതിയുടെ വെളിപ്പെടുത്തൽ.

വിചാരണയിലിരിക്കുന്ന ബലാൽസംഗക്കേസിൽ കോടതി ശിക്ഷിക്കും മുൻപ് അടിച്ചു പൊളിച്ചു ജീവിക്കാൻ പണം കണ്ടെത്താനായിരുന്നു മോഷണമെന്നു ഷെഫീഖ് പൊലീസിനോട് വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

17 പവൻ വിറ്റു കിട്ടിയ തുകയിൽ അരലക്ഷത്തോളം രൂപ രണ്ടുദിവസം കൊണ്ട് പൊടിച്ചു തീർത്തു. ആദ്യം കാട്ടാക്കടയിലെ ബ്യൂട്ടിപാർലറിൽ മുടിവെട്ടിച്ചു. ഒപ്പം ഹെയർ കളറിങും ഫേഷ്യലും ചെയ്തു.

ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഷൂസും പുതിയ മൊബൈൽ ഫോണും വാങ്ങി. മുന്തിയ ബാർഹോട്ടലിൽ രണ്ടു ദിവസം മദ്യപിച്ചു. ഇഷ്ടഭക്ഷണം കഴിച്ചു. അടുത്ത ദിവസം ഗോവയിലേക്കു പോകാനായിരുന്നു ലക്ഷ്യം.

രണ്ടാം പ്രതിയും ഷെഫീഖിന്റെ സുഹൃത്തിന്റെ ഭാര്യയുമായ ബീമാകണ്ണ് ആണ് 17 പവൻ വിൽക്കാൻ സഹായിച്ചത്. കിട്ടിയ 5 ലക്ഷത്തിൽ 2 ലക്ഷം രൂപ ബീമാകണ്ണിനെ ഏൽപ്പിച്ചു 3 ലക്ഷം രൂപയാണ് ഷെഫീഖ് എടുത്തത്.

ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി ഷെഫീഖിനെ കസ്റ്റഡിയിൽ വാങ്ങുമെന്നു ഫോർട്ട് അസി.കമ്മിഷണർ എസ്.ഷാജി പറഞ്ഞു.