ബസേലിയസ് കോളേജിലെ കെ.എസ്.യു വിദ്യാര്‍ത്ഥികള്‍ക്ക് നേരേ എസ്.എഫ്.ഐ ഏരിയാ കമ്മറ്റി ഭാരവാഹികളുടെ ആക്രമണം; തലയ്ക്കും വാരിയെല്ലിനുമുള്‍പ്പെടെ ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ജില്ലാ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; ആക്രമണം വാരിശ്ശേരിയിലെ ഹോസ്റ്റലിന് മുന്നില്‍
സ്വന്തം ലേഖകന്‍
കോട്ടയം: ബസേലിയസ് കോളേജ് വിദ്യാര്‍ത്ഥികളെ കോട്ടയം നഗരമദ്ധ്യത്തില്‍ വെച്ച് 12 ഓളം വരുന്ന എസ്.എഫ്.ഐ ഭാരവാഹികള്‍ ക്രൂരമായി മര്‍ദ്ധിച്ചു. തലശ്ശേരി സ്വദേശിയും, കോട്ടയം ബസേലിയോസ് കോളേജിലെ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് റിസ്വാന്‍, കട്ടപ്പന സ്വദേശി ആല്‍വിന്‍ സോജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ മുഹമ്മദ് റിസ്വാന് തല, വാരിയെല്ലുകള്‍ കൈകള്‍, കാല്‍, എന്നിവിടങ്ങളില്‍ പരിക്കേറ്റു. ഗുരുതര പരിക്കായതിനാല്‍ റിസ്വാ നെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നു വൈകിട്ട് 7 മണിയോടെ വാരിശ്ശേരിയിലെ ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോഴാണ് സിഎംഎസ് കോളേജിന് സമീപത്ത് വച്ച് മര്‍ദിച്ചത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0