play-sharp-fill
25 സംസ്ഥാനത്തു നിന്ന്‌ 720 പ്രതിനിധികൾ; ഉസ്‌മാനിയ സർവകലാശാലയിൽ മല്ലൂസ്വരാജ്യം നഗറിലെ അഭിമന്യു– ധീരജ്‌–അനീസ്‌ ഖാൻ മഞ്ചിൽ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത് ത്രിപുര മുൻ മുഖ്യമന്ത്രി മണിക്‌ സർക്കാർ; വിദ്യാഭ്യാസമേഖലയിലെ ഭാവി പോരാട്ടങ്ങൾ ഏറ്റെടുക്കാൻ എസ്‌എഫ്‌ഐയുടെ 17-ാം അഖിലേന്ത്യാ സമ്മേളനം

25 സംസ്ഥാനത്തു നിന്ന്‌ 720 പ്രതിനിധികൾ; ഉസ്‌മാനിയ സർവകലാശാലയിൽ മല്ലൂസ്വരാജ്യം നഗറിലെ അഭിമന്യു– ധീരജ്‌–അനീസ്‌ ഖാൻ മഞ്ചിൽ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത് ത്രിപുര മുൻ മുഖ്യമന്ത്രി മണിക്‌ സർക്കാർ; വിദ്യാഭ്യാസമേഖലയിലെ ഭാവി പോരാട്ടങ്ങൾ ഏറ്റെടുക്കാൻ എസ്‌എഫ്‌ഐയുടെ 17-ാം അഖിലേന്ത്യാ സമ്മേളനം

സ്വന്തം ലേഖകൻ

ഹൈദരാബാദ്: വിദ്യാഭ്യാസമേഖലയിലെ ഭാവി പോരാട്ടങ്ങൾ ഏറ്റെടുക്കാൻ എസ്‌എഫ്‌ഐയുടെ 17––ാം അഖിലേന്ത്യാ സമ്മേളനത്തിന് ചൊവ്വാഴ്‌ച ഹൈദരാബാദിൽ തുടക്കമാകും. പതാകജാഥകളെ തിങ്കളാഴ്ച ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാലയിൽ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ചു. ഇടുക്കി എൻജിനിയറിങ്‌ കോളേജ് ക്യാമ്പസിലെ ധീരജ് രക്തസാക്ഷി നഗറിൽനിന്നും ബംഗാളിലെ അനീസ്‌ഖാൻ രക്തസാക്ഷി നഗറിൽ നിന്നുമാണ്‌ ജാഥകൾ പുറപ്പെട്ടത്‌.
രാവിലെ ന​ഗരത്തില്‍ വൻ വിദ്യാർഥി റാലി നടക്കും. ഉസ്‌മാനിയ സർവകലാശാലയിൽ മല്ലൂസ്വരാജ്യം നഗറിലെ അഭിമന്യു– ധീരജ്‌–അനീസ്‌ ഖാൻ മഞ്ചിൽ (ടാഗോർ ഹാൾ) എസ്‌എഫ്‌ഐ പ്രഥമ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റും ത്രിപുര മുൻ മുഖ്യമന്ത്രിയുമായ മണിക്‌ സർക്കാർ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ എസ്‌എഫ്‌ഐ പ്രസിഡന്റ് വി പി സാനു പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സാമൂഹ്യപ്രവര്‍ത്തക ടീസ്‌ത സെതൽവാദും ജസ്റ്റിസ്‌ ചന്ദ്രുവും ചേർന്ന്‌ ഉദ്‌ഘാടനംചെയ്യും. ധീരജിന്റെ അച്ഛനും അനീസ്‌ഖാന്റെ സഹോദരനും പങ്കെടുക്കും. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ് കരടുറിപ്പോർട്ട്‌ അവതരിപ്പിക്കും. 25 സംസ്ഥാനത്തുനിന്ന്‌ 720 പ്രതിനിധികൾ പങ്കെടുക്കും.

എസ്‌എഫ്‌ഐയുമായി അഫിലിയേറ്റ് ചെയ്‌തിട്ടുള്ള ജമ്മു കശ്‌മീർ സ്റ്റുഡന്റ്‌ യൂണിയൻ, ട്രൈബൽ സ്റ്റുഡന്റ്‌സ്‌ യൂണിയൻ പ്രതിനിധികളും യുകെ, അയർലൻഡ്‌ യൂണിറ്റ്‌ പ്രതിനിധികളും പങ്കെടുക്കും. ക്യൂബ, ബംഗ്ലാദേശ്‌, പലസ്‌തീൻ ഐക്യദാർഢ്യ പ്രസ്ഥാനം തുടങ്ങിയവയുടെ പ്രതിനിധികൾ അഭിവാദ്യമർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌എഫ്‌ഐ മുൻകാല നേതാക്കളും വർഗ–ബഹുജന സംഘടനകളുടെയും വിവിധ ജനാധിപത്യ സംഘടനകളുടെയും നേതാക്കളും അഭിവാദ്യം അർപ്പിക്കും. ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ ഐക്യദാർഢ്യ സമ്മേളനവും ചേരും. 16ന്‌ ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.