play-sharp-fill
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ചു; സ്കൂള്‍ അധ്യാപകന്‍ അറസ്റ്റിൽ

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ചു; സ്കൂള്‍ അധ്യാപകന്‍ അറസ്റ്റിൽ

സ്വന്തം ലേഖിക

വള്ളികുന്നം: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച സ്വകാര്യ സ്കൂള്‍ അധ്യാപകന്‍
അറസ്റ്റിൽ.

നൂറനാട് പള്ളിക്കല്‍ സ്വദേശി ശ്രീകുമാറിനെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകിട്ടാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. ക്ലാസ് ടീച്ചറും രക്ഷിതാക്കളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

അധ്യാപികമാര്‍ക്ക് അശ്ലീല വീഡിയോ അയച്ചതിന് ശ്രീകുമാറിനെതിരെ നേരത്തെയും പരാതി ഉണ്ടായിരുന്നു.