കടുത്ത സാമ്പത്തിക പ്രതിസന്ധി; ബംഗ്ലാദേശിൽ സ്കൂളുകൾക്ക് അവധി
ധാക്ക: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബംഗ്ളാദേശിൽ വൈദുതി ക്ഷാമം രൂക്ഷമാകുന്നു. ബുദ്ധിമുട്ട് പരിഹരിക്കാൻ ബംഗ്ലാദേശിൽ ആഴ്ചയിൽ ഒരു ദിവസം കൂടി സ്‌കൂളുകൾ അടയ്‌ക്കുകയും ഓഫീസ് സമയം കുറയ്‌ക്കുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.
രാജ്യത്ത് വെള്ളിയാഴ്ച മാത്രം പൊതു അവധിയായിരുന്ന സ്കൂളുകൾക്ക് ശനിയാഴ്ചയും അവധി നൽകുമെന്ന് ബംഗ്ലാദേശ് കാബിനറ്റ് സെക്രട്ടറി ഖണ്ഡകാർ അൻവാറുൾ ഇസ്ലാം അറിയിച്ചു. ഇന്ധന ഇറക്കുമതിയിൽ നട്ടംതിരിയുന്ന രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. ഡീസലിനും മണ്ണെണ്ണയ്ക്കും ഇപ്പോൾ രാജ്യത്ത് 40 ശതമാനത്തിലധികം വില ഉയർന്നിട്ടുണ്ട്.
പെട്രോൾ വില 50 ശതമാനത്തിലധികം വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ പുതിയ നിയമം നടപ്പാക്കുന്നത്. ഉക്രൈനിലെ യുദ്ധം കാരണം ഇന്ധന ഇറക്കുമതി ചെലവ് വർദ്ധിച്ചത് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group