തൃശൂർ ടൗണിൽ പൊലീസിന്റെ മിന്നൽ പരിശോധന; മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ പിടിയിൽ
തൃശൂർ: മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാർ പിടിയിൽ. തൃശൂർ ടൗണിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഡ്രൈവർമാർ പിടിയിലായത്. ഡ്രൈവർമാർ മദ്യപിച്ചെന്ന് കണ്ടെത്തിയതോടെ, ഏഴ് സ്വകാര്യ ബസുകളും പൊലീസിടപെട്ട് പിടിച്ചിട്ടു.
ജയ്ഗുരു, എടക്കളത്തൂർ, ഹോളി മരിയ, ഭരത്, ശ്രീറാം ട്രാവൽസ്, കൃപാൽ, മൗനം എന്നീ സ്വകാര്യ ബസുകളാണ് പിടിച്ചിട്ടത് മദ്യപിച്ച് ജോലി ചെയ്തിരുന്ന അഞ്ച് കണ്ടക്ടർമാരും കസ്റ്റഡിയിലായി. തൃശൂർ ഈസ്റ്റ് പൊലീസാണ് ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ പരിശോധന നടത്തിയത്.
രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0