പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക ; എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക,പീഢന കേസുകള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി കൊണ്ട് അന്വേഷണം നടത്തുക ; സെക്രട്ടറിയേറ്റ് മാര്‍ച്ച് തിങ്കളാഴ്ച ; എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക, എഡിജിപി എം ആര്‍ അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക /പീഢന കേസുകള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി കൊണ്ട് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 10.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്ന് മാര്‍ച്ച് ആരംഭിക്കും. വയനാട് കലക്ടറിലേക്കുള്ള മാര്‍ച്ച് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, എറണാകുളത്ത് കെ കെ റൈഹാനത്ത് എന്നിവർ ഉദ്ഘാടനം നിർവഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍ (മലപ്പുറം), പി ആര്‍ സിയാദ് (കാസര്‍കോട്), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കോഴിക്കോട്), സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സലാഹുദ്ദീന്‍ (കൊല്ലം), സംസ്ഥാന പ്രവര്‍ത്തി സമിതി അംഗങ്ങളായ അന്‍സാരി ഏനാത്ത് (തൃശൂര്‍), വി എം ഫൈസല്‍ (കോട്ടയം), മുസ്തഫ പാലേരി ( പാലക്കാട്), ടി നാസര്‍ (കണ്ണൂര്‍), ജോര്‍ജ് മുണ്ടക്കയം ( ആലപ്പുഴ), എം എം താഹിര്‍ ( പത്തനംതിട്ട) എന്നിവിടങ്ങളില്‍ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറി പി ജമീല, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, എല്‍ നസീമ, എം ഫാറൂഖ്, ഡോ. സി എച്ച് അഷ്‌റഫ്, മഞ്ജുഷ മാവിലാടം എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും.
ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളായ ദത്താത്രയ ഹൊസബാള, റാം മാധവ് തുടങ്ങിയ നേതാക്കളുമാടി രഹസ്യ ചര്‍ച്ച നടത്തിയതായി തെളിവുസഹിതം പുറത്തുവന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ എം വി ഗോവിന്ദന്‍ കൂടിക്കാഴ്ച വാര്‍ത്ത് സ്ഥിരീകരിച്ചതോടെ മലക്കം മറിഞ്ഞിരിക്കുകയാണ്.
കേരളാ പോലിസിനെ നിയന്ത്രിക്കുന്നത് നാഗ്പൂരാണെന്ന ആരോപണം ഓരോ ദിവസവും ശരിവെക്കുന്ന തരിത്തിലുള്ള റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തിലാണ് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്ടറേറ്റിലേക്കും മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.