കൊച്ചിയിൽ ഹെഡ്മാസ്റ്ററുടെ മുറിയുടെയും സ്റ്റാഫ് റൂമിന്റെയും വാതിലുകൾ തകർത്ത് മോഷണം; മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു

Spread the love

കൊച്ചി: പെരുമ്പാവൂർ ​ഗവൺമെന്റ് ​ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മോഷണം. സ്കൂളിലെ ഓഫീസ് മുറികളുടെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. ഹെഡ്മാസ്റ്ററുടെ മുറിയുടെയും സ്റ്റാഫ് റൂമിന്റെയും വാതിലുകളാണ് തകർത്തത്.

video
play-sharp-fill

ഹെഡ്മാസ്റ്ററുടെ മുറിയിൽ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 3600 രൂപ മോഷ്ടാവ് കവർന്നു. സ്കൂൾ ബസ്സുകൾക്ക് ഡീസൽ അടിക്കുന്നതിനുവേണ്ടി സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.