play-sharp-fill
സ്കൂൾ ഓഫ് ഇന്ത്യ തോട്ടിൽ കെ.എസ്‌.യു എസ്.എഫ്.ഐ സംഘർഷം ; സംഘർഷത്തിൽ കോളേജ് വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ അക്രമം; വീഡിയോ ദൃശ്യങ്ങൾ കാണാം…

സ്കൂൾ ഓഫ് ഇന്ത്യ തോട്ടിൽ കെ.എസ്‌.യു എസ്.എഫ്.ഐ സംഘർഷം ; സംഘർഷത്തിൽ കോളേജ് വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ അക്രമം; വീഡിയോ ദൃശ്യങ്ങൾ കാണാം…

സ്വന്തം ലേഖകൻ

കോട്ടയം: സ്കൂൾ ഓഫ് ഇന്ത്യ തോട്ടിൽ കെ.എസ്‌.യു എസ്.എഫ്.ഐ സംഘർഷം. ഇന്നലെ ഉച്ചയോടെ യാതൊരു പ്രകോപനം കൂടാതെ കോളേജ് ചെയർമാനായ നന്ദു സുരേഷ് ക്ലാസ് മുറിയിൽ കയറി കെ.എസ്‌.യു വിദ്യാർത്ഥിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ഉണ്ടായത്.

തുടര്‍ന്നുണ്ടായ സംഘർഷത്തിൽ കോളേജ് വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ എസ്.എഫ്.ഐ അക്രമം അഴിച്ചുവിട്ടു. എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിച്ച് എത്തുകയും വിദ്യാർത്ഥികളുടെയും അധ്യാപകരെയും ക്യാമ്പസിനു വെളിയിൽ പോകുവാൻ അനുവദിക്കാതെ ക്യാമ്പസിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പസിൽ സംഘർഷ അന്തരീക്ഷം സൃഷ്ടിക്കുകയും കെ.എസ്‌.യു. വിന്റെ കൊടി തോരണങ്ങളും ബാനറുകളും നശിപ്പിക്കുകയും ചെയ്തു. സംഘർഷത്തെ തുടർന്ന് ഒരാഴ്ചത്തേക്ക് കോളേജിന് അവധി പ്രഖ്യാപിക്കും.