play-sharp-fill
കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് പൊട്ടി വീണു; ഒരാൾക്ക് പരിക്ക്

കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് പൊട്ടി വീണു; ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് പൊട്ടിവീണു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആശ്രാമം ക്ഷേത്രത്തിനടത്തുള്ള വേദി 13ന് സമീപത്താണ് അപകടമുണ്ടായത്.

ഈ സമയത്ത് വേദിയിൽ കഥകളി സം​ഗീത മത്സരം നടക്കുകയായിരുന്നു. എങ്കിലും മത്സരം തടസപ്പെട്ടില്ല. പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group