play-sharp-fill
ശാരീരിക ബന്ധത്തിന് ഭർത്താവ് തയ്യാറാവുന്നില്ലെന്ന് യുവതി; വിവാഹം അസാധുവാക്കി കോടതി

ശാരീരിക ബന്ധത്തിന് ഭർത്താവ് തയ്യാറാവുന്നില്ലെന്ന് യുവതി; വിവാഹം അസാധുവാക്കി കോടതി

 

സ്വന്തം ലേഖകൻ
മുംബൈ: ഭർത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ലെന്ന് കാട്ടി
യുവതി നൽകിയ പരാതിയിൽ വിവാഹം അസാധുവാക്കി മുംബൈ
ഹൈക്കോടതി.

പങ്കാളിയുടെ നിരാശ അവഗണിക്കാനാവുന്നതല്ലെന്ന്
ചൂണ്ടികാട്ടിയാണ് കോടതിയുടെ നടപടി.

വിധിന്യായത്തിൽ ജസ്റ്റിസുമാരായ വിഭ കങ്കൻവാടി, എസ്ജി
ചപൽഗോങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, മാനസികമായും
വൈകാരികമായും ശാരീരികമായും പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത ബന്ധങ്ങളിൽ നിന്ന് പിൻമാറാൻ പങ്കാളിക്ക് അവകാശമുണ്ടന്ന് നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പങ്കാളിയായ യുവതി നൽകിയ ഹർജി കുടുംബക്കോടതി ഫെബ്രുവരിയിൽ തള്ളിയിരുന്നു. ഇതിനെതിരേ യുവതിഹൈക്കോടതിയാൽ നല്കിയ അപ്പിലിലാണ് നിർണായക വിധി.