play-sharp-fill
എസ് എഫ് ഐയില്‍ നിന്നും ബിജെപി വഴി കോണ്‍ഗ്രസിലേക്ക് എന്നത് പ്രസക്തമായി; ”വയനാട് സന്ദർശിച്ചതിനേക്കാൾ കൂടുതൽ രാഹുൽ പട്ടായ സന്ദർശിച്ചിട്ടുണ്ട്, എന്നാല്‍പിന്നെ മൂപ്പര്‍ക്ക് തായ് ലാന്‍റ് ഇലക്ഷനില്‍ മത്സരിച്ചാല്‍ പോരേ?” ഏറെ പേര്‍ ഇഷ്ടപ്പെട്ട ഒരു ട്വീറ്റ് ഒറ്റയടിക്ക് വിഴുക എളുപ്പമല്ല; കോൺ​ഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യരുടെ രാഷ്ട്രീയ നിലപാട് രാഷ്ട്രീയ മരണത്തിന് തുല്ല്യമെന്ന് രാഷ്‌ട്രീയനിരീക്ഷകർ; സന്ദീപ് വാര്യര്‍ ഇപ്പോൾ നടത്തിയത് വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രം ആഗ്രഹിച്ചുള്ള കൂടുമാറ്റം

എസ് എഫ് ഐയില്‍ നിന്നും ബിജെപി വഴി കോണ്‍ഗ്രസിലേക്ക് എന്നത് പ്രസക്തമായി; ”വയനാട് സന്ദർശിച്ചതിനേക്കാൾ കൂടുതൽ രാഹുൽ പട്ടായ സന്ദർശിച്ചിട്ടുണ്ട്, എന്നാല്‍പിന്നെ മൂപ്പര്‍ക്ക് തായ് ലാന്‍റ് ഇലക്ഷനില്‍ മത്സരിച്ചാല്‍ പോരേ?” ഏറെ പേര്‍ ഇഷ്ടപ്പെട്ട ഒരു ട്വീറ്റ് ഒറ്റയടിക്ക് വിഴുക എളുപ്പമല്ല; കോൺ​ഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യരുടെ രാഷ്ട്രീയ നിലപാട് രാഷ്ട്രീയ മരണത്തിന് തുല്ല്യമെന്ന് രാഷ്‌ട്രീയനിരീക്ഷകർ; സന്ദീപ് വാര്യര്‍ ഇപ്പോൾ നടത്തിയത് വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രം ആഗ്രഹിച്ചുള്ള കൂടുമാറ്റം

തിരുവനന്തപുരം: ബിജെപി വിട്ട് കോൺ​ഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യരുടെ രാഷ്ട്രീയ നിലപാട് രാഷ്ട്രീയ മരണത്തിന് തുല്ല്യമാണെന്ന് രാഷ്‌ട്രീയനിരീക്ഷകർ. സിപിഎമ്മിലേക്ക് പോകാൻ പദ്ധതിയിട്ടെങ്കലും ബിജെപിയുടെ ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊന്ന സിപിഎമ്മിലേക്ക് പോകാന്‍ എങ്ങിനെ മനസ്സ് വന്നുവെന്ന ചോദ്യമാണ് സന്ദീപ് വാര്യരെ സിപിഎം വിട്ട് കോണ്‍ഗ്രസിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത് എന്നാണ് കോണ്‍ഗ്രസ് അധ്യാപകസംഘടനാ നേതാവ് ഹരി ഗോവിന്ദന്‍ പറയുന്നത്.

കോണ്‍ഗ്രസിനെതിരെ സന്ദീപ് വാര്യര്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞതും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും പ്രസം​ഗിച്ചതുമായ കാര്യങ്ങൾ സന്ദീപ് വാര്യര്‍ക്ക് ഒറ്റയടിക്ക് വിഴുങ്ങുക അത്ര എളുപ്പമല്ല. അതുകൊണ്ടാണ് സന്ദീപ് വാര്യരുടെ കൂടുമാറ്റം രാഷ്ട്രീയ മരണത്തിന് തുല്ല്യമാണ് എന്ന് പറയുന്നത്.

ഇരട്ടമുഖമില്ലാത്ത, ഇരട്ടത്താപ്പില്ലാത്ത, അവസരവാദമില്ലാത്ത രാഷ്‌ട്രീയനേതാക്കളെയാണ് നാളത്തെ യുവസമൂഹം ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന നാളുകളിലെ രാഷ്‌ട്രീയത്തില്‍ ധാര്‍മ്മികത ഒരു നേതാവിന്റെ അളവുകോല്‍ ആകുകതന്നെ ചെയ്യും. അതാണ് മോദിയെപ്പോലുള്ള ഒരു നേതാവിനെ സാധാരണ വോട്ടര്‍മാര്‍ മൂന്നാമതും ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തില്‍ വാഴിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന നേതാവായിരുന്നോ സന്ദീപ് വാര്യര്‍ എന്ന് കാലം തെളിയിക്കും. ഇനി അങ്ങിനെ ഭൗതികനേട്ടം കൊയ്ത് സമ്പന്നനായി ഇരിക്കുന്നതില്‍ സന്തുഷ്ടനായ നേതാവാണ് സന്ദീപ് വാര്യരെങ്കില്‍ പഴയ പ്രതിച്ഛായയില്‍ ഒരിയ്‌ക്കലും അദ്ദേഹത്തെ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കില്ല. ആ നിലയ്‌ക്കും ഈ കൂടുമാറ്റം അദ്ദേഹത്തിന്റെ രാഷ്‌ട്രീയമരണം തന്നെയായിരിക്കും.

“കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയത് ഒമ്പത് തവണമാത്രമാണ്. അതിലുമധികം തവണ രാഹുല്‍ പട്ടായ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍പിന്നെ മൂപ്പര്‍ക്ക് തായ് ലാന്‍റ് ഇലക്ഷനില്‍ മത്സരിച്ചാല്‍ പോരേ?”- സന്ദീപ് വാര്യര്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് എതിരെ ഈയിടെ പങ്കുവെച്ച ഏറെ പേര്‍ ഇഷ്ടപ്പെട്ട ഒരു ട്വീറ്റ് ആണിത്. ഇതെല്ലാം പാർട്ടിക്കുള്ളിൽ പെട്ടെന്നുതന്നെ കെട്ടടങ്ങുമെന്ന് തോന്നുന്നില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ചെത്തല്ലൂര്‍ എന്ന ഗ്രാമത്തിന്റെ പ്രിയനേതാവായ സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതോടെ ചെത്തല്ലൂരിലെ യുവാക്കള്‍ പോലും സന്ദീപ് വാര്യര്‍ക്കൊപ്പം നില്‍ക്കില്ല എന്നും അഭിപ്രായങ്ങള്‍ ഉയരുന്നു. സന്ദീപിന് വാദമുഖങ്ങള്‍ ചാനലില്‍ കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്ന യുവാക്കള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിന് എതിരെ പറയുന്ന പോയിന്‍റുകള്‍ കേള്‍ക്കാനായിരുന്നു.

എന്തായാലും എസ് എഫ് ഐയില്‍ നിന്നും ബിജെപി വഴി കോണ്‍ഗ്രസിലേക്ക് എന്ന ഒരു ദിനപത്രത്തിന്റെ തലക്കെട്ട് തന്നെയാണ് പ്രസക്തമായത്. നിരന്തരം അവസരവാദിയായിരുന്നു ഇദ്ദേഹം എന്ന ചിന്ത തന്നെയാണ് ഈ കൂടുമാറ്റത്തിലൂടെ കേരളത്തില്‍ പൊതുസമൂഹത്തിന്റെ മനസ്സില്‍ ഉണ്ടാവുക. സംഘപരിവാര്‍ തത്വങ്ങള്‍ പഠിച്ച്‌ ബിജെപിയിലേക്ക് വന്ന ഒരാളായ സന്ദീപ് വാര്യര്‍.

തനിക്ക് ഒരു യോഗത്തില്‍ കസേര കിട്ടിയില്ല, തനിക്ക് സ്ഥാനാര്‍ത്ഥി ടിക്കറ്റ് നല്‍കിയില്ല എന്നൊക്കെപ്പറഞ്ഞ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മാറിയത് ബാലിശമായിപ്പോയി എന്ന അഭിപ്രായമാണ് ശക്തമായിരിക്കുന്നത്. കെ.സി. വേണുഗോപാല്‍ എന്തൊ പദവികള്‍ ഉറപ്പുനല്‍കി എന്ന വാര്‍ത്ത പരക്കുന്നുണ്ട്. അത്തരമൊരു ഉറപ്പിന്റെ പേരിലാണ് സന്ദീപ് വാര്യര്‍ മാറിയതെങ്കില്‍ അത് രാഷ്‌ട്രീയമായി അദ്ദേഹം ആത്മഹത്യ ചെയ്തതിന് തുല്യമാണ്.

നേരത്തെ ഒരു ചാനല്‍ ചർച്ചയില്‍ കൊമ്പുകോർത്ത സന്ദീപ് വാര്യറും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കലായുമാണ് സന്ദീപ് വാര്യരുടെ രാഷ്‌ട്രീയകൂടുമാറ്റത്തിന് ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു വെന്ന് പറഞ്ഞ് സന്ദീപ് വാര്യർ ജ്യോതികുമാർ ചാമക്കാലയെ തെമ്മാടി എന്ന് വിളിക്കുകയായിരുന്നു.

തുടർന്ന് വലിയ തർക്കമാണ് രണ്ട് പേരും തമ്മില്‍ നടന്നത്. ഇനി എന്തായാലും എതിർത്ത് നിന്ന് ചീത്ത വിളിക്കണ്ട കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ പരസ്പരം വാക്കുകളുടെ നിഘണ്ടു വിപുലീകരിക്കാമെന്നാണ് സോഷ്യല്‍ മീഡിയ പരിഹാസിക്കുന്നു.

മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും പാണക്കാട്ടെ തങ്ങള്‍ക്കും നടുവിലായി മധുരം നുണഞ്ഞ് ചിരിച്ച്‌ ഇരിക്കുന്ന സന്ദീപ് വാര്യര്‍ക്ക് വ്യക്തിപരമായ നേട്ടങ്ങള്‍ ഒരു പക്ഷെ ഉണ്ടാക്കാന്‍ കഴിഞ്ഞേക്കാം എന്നും രാഷ്‌ട്രീയ വിദഗ്ധര്‍ പറയുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതം ഉറപ്പിച്ച്‌, അതിന് വേണ്ടി പണിയെടുത്തിരുന്ന പാര്‍ട്ടി അണികളുടെ മുന്‍പില്‍ എന്ത് സമാധാനമാണ് സന്ദീപിന് പറയാന്‍ കഴിയുക എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു.

ഇത്രയും കാലം കോണ്‍ഗ്രസ് മുക്തഭാരതം പ്രസംഗിച്ചിരുന്ന സന്ദീപിന് എങ്ങിനെയാണ് ഒരൊറ്റ നിമിഷം കൊണ്ട് എന്ത് കാരണങ്ങളുടെ പേരിലായാലും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ കഴിഞ്ഞത് എന്ന ചിന്ത അണികള്‍ക്കിടയില്‍ സന്ദീപിന് എതിരായ വികാരം സൃഷ്ടിക്കുമെന്നുറപ്പാണെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.