play-sharp-fill
സാഹോ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രം

സാഹോ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രം

സ്വന്തം ലേഖകൻ

ചെന്നൈ : ഒരിടവേളയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തിയ ബഹുഭാഷ ചിത്രം സാഹോയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡാണ് പ്രഭാസിന്റെ സാഹോ സ്വന്തമാക്കിയത്.

ചിത്രം റിലീസ് ചെയ്ത ഒാഗസ്റ്റ് 30 മുതല്‍ ഇതുവരെ സാഹോ ആഗോള തലത്തില്‍ 432 കോടി നേടി. നാലുഭാഷകളിലായി തിയറ്ററുകളിലെത്തിയ ചിത്രം ഇന്ത്യയില്‍ നിന്നുമാത്രമായി 353.9 കോടി നേടിയെന്നാണ് ഔദ്യോഗിക കണക്ക്.തെലുങ്കില്‍ നിന്ന് 126 കോടിയാണ് പ്രഭാസ് ചിത്രം സ്വന്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ണാടകയില്‍ നിന്ന് 28.5 കോടിയും തമിഴ്‌നാട്ടില്‍ നിന്ന് 12.2 കോടിയും കേരളത്തില്‍ നിന്ന് 3.4 കോടിയും ചിത്രം സ്വന്തമാക്കി. യു.എസ്എ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുമാത്രം 23.6 കോടി സാഹോയ്ക്ക് ലഭിച്ചതായാണ് കണക്ക്. കൂടാതെ, ഗള്‍ഫ് രാജ്യങ്ങളിലും സാഹോയ്ക്ക് മികച്ച കളച്ച കളക്ഷന്‍ നേടാനായി.

അവിടെനിന്ന് 24.2 കോടിയും ഓസ്‌ട്രേലിയയില്‍ നിന്ന് 6.4 കോടിയും യൂറോപ്പില്‍ നിന്ന് 7.2 കോടിയും സാഹോയ്ക്ക് ലഭിച്ചു. പ്രഭാസ്- ശ്രദ്ധ കപൂര്‍ താരജോഡികളായെത്തിയ ചിത്രം സംവിധാനം ചെയ്തത് സുജീത്താണ്. യുവി ക്രിയേഷന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി എന്നിവര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍, മലയാള സിനിമാതാരം ലാല്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.