
തിരുവനന്തപുരം: ശബരിമലയിൽ സദ്യ നൽകുന്നത് വൈകും. അന്നദാനത്തിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതാണ് വൈകാൻ കാരണം.
ഈ മാസം അഞ്ചിന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിന് ശേഷമാകും തീരുമാനം. മെനു പരിഷ്കരിക്കുന്നതിൽ റിപ്പോർട്ട് നൽകാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു.
നേരത്തെ ഡിസംബർ രണ്ട് മുതൽ ഉച്ചയ്ക്ക് സദ്യ നൽകി തുടങ്ങാനായിരുന്നു തീരുമാനം. കമ്മറ്റി റിപ്പോർട്ട് ലഭിച്ചശേഷം ആകും തുടർ നീക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും ഉണ്ടാകുക. ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന സദ്യ മൂന്ന് മണി വരെയും ഉണ്ടാകുമെന്നും സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുന്നതെന്നും അറിയിച്ചിരുന്നു.
പുതിയ സമീപനത്തിന്റ ഭാഗമായാണ് ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുന്നതെന്നും ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും പരിഗണിക്കുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ ജയകുമാറിന്റെ പ്രഖ്യാപനത്തിൽ മറ്റു രണ്ട് ബോർഡ് അംഗങ്ങൾക്കും വിയോജിപ്പുണ്ടായിരുന്നുവെന്നാണ് നേരത്തെ വന്ന വിവരം. ബോർഡ് യോഗത്തിൽ ചർച്ച ചെയ്യുംമുമ്പ് പ്രസിഡന്റ് ഏകപക്ഷീയമായി മാദ്ധ്യമങ്ങളെ ഇക്കാര്യം അറിയിച്ചതാണ് അംഗങ്ങളെ ചൊടിപ്പിച്ചത്.
കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സി.പി.എം അംഗം പി.ഡി. സന്തോഷ് കുമാറും സി.പി.ഐ പ്രതിനിധിയും മുൻമന്ത്രിയുമായ കെ.രാജുവും ഇക്കാര്യം അറിയിച്ചതായി സൂചനയുണ്ട്.




