play-sharp-fill
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉണ്ടായിട്ടും വിജയം നേടാൻ കഴിഞ്ഞില്ല ; കോന്നിയിൽ കെ സുരേന്ദ്രന് കനത്ത തിരിച്ചടി

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉണ്ടായിട്ടും വിജയം നേടാൻ കഴിഞ്ഞില്ല ; കോന്നിയിൽ കെ സുരേന്ദ്രന് കനത്ത തിരിച്ചടി

 

സ്വന്തം ലേഖകൻ

പത്തനംതിട്ട : ശബരിമല സ്ത്രീവിഷയം ഉൾപ്പെടെയുള്ള വിഷയത്തിൽ സജ്ജീവമായി ഇടപ്പെട്ടിട്ടും കോന്നിയിൽ വിജയം നേടാൻ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് കഴിഞ്ഞില്ല. കോന്നിയിൽ വൻ തിരിച്ചടിയാണ് സുരേന്ദ്രന് ഉണ്ടായത്.

എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ് കുമാറാണ് കോന്നിയിൽ മുന്നിട്ട് നിൽക്കുന്നത്. ഇതുവരെ പുറത്തുവന്നിരിക്കുന്ന ഫലം അനുസരിച്ച് ജനീഷ് കുമാറിന് ലഭിച്ചിരിക്കുന്നത് 29821 വോട്ടുകളാണ്. കെ സുരേന്ദ്രന് 20629 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻ രാജിന് 25172 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് എൽഡിഎഫ് കൈയടക്കാൻ ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. എൻഎസ്എസിന്റേയും ഓർത്തഡോക്‌സ് സഭയുടേയും ഉൾപ്പെടെ പിന്തുണയുണ്ടായിട്ടും കെ സുരേന്ദ്രൻ പിന്തള്ളപ്പെട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.