play-sharp-fill
ശബരിമല തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്… ഇരുമുടിക്കെട്ടിനൊപ്പം കോട്ടയം റയില്‍വേ സ്‌റ്റേഷന്‍ തരുന്ന കഷ്ടപ്പാടുകളും ചുമക്കണം..! വിരി വയ്ക്കാന്‍ ഇടമോ ശുചിമുറിയോ ഇല്ലാതെ തീര്‍ത്ഥാടകര്‍ വലയുന്നു; 50 ശുചിമുറികള്‍ പണിപൂര്‍ത്തിയാക്കിയെങ്കിലും നിയമതടസ്സം പറഞ്ഞ് തുറന്ന് നല്‍കാതെ അധികൃതര്‍

ശബരിമല തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്… ഇരുമുടിക്കെട്ടിനൊപ്പം കോട്ടയം റയില്‍വേ സ്‌റ്റേഷന്‍ തരുന്ന കഷ്ടപ്പാടുകളും ചുമക്കണം..! വിരി വയ്ക്കാന്‍ ഇടമോ ശുചിമുറിയോ ഇല്ലാതെ തീര്‍ത്ഥാടകര്‍ വലയുന്നു; 50 ശുചിമുറികള്‍ പണിപൂര്‍ത്തിയാക്കിയെങ്കിലും നിയമതടസ്സം പറഞ്ഞ് തുറന്ന് നല്‍കാതെ അധികൃതര്‍

സ്വന്തം ലേഖകന്‍

കോട്ടയം: അഞ്ച് ദിവസത്തേക്ക് ശബരിമല നട ഇന്നലെ വൈകിട്ട് തുറന്നതോടെ തീര്‍ത്ഥാടകരുടെ ശരണംവിളികള്‍ കൊണ്ട് മുഖരിതമായിരിക്കുകയാണ് കോട്ടയം റയില്‍വേ സ്‌റ്റേഷനും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും. ശബരിമല ദര്‍ശനത്തിനെത്തുന്ന അന്യസംസ്ഥാനക്കാരായ അയ്യപ്പഭക്തരില്‍ ഭൂരിഭാഗവും കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ ശേഷം കെഎസ്ആര്‍ടിസി ബസിനാണ് ശബരിമലയില്‍ എത്താറുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ അയ്യപ്പഭക്തരുടെ തിരക്കും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

എന്നാല്‍ തീര്‍ത്ഥാടകരെ അക്ഷരാര്‍ത്ഥത്തില്‍ വലയ്ക്കുകയാണ് കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍. ദിവസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ തീര്‍ത്ഥാടകര്‍ വിശ്രമിക്കാനും വിരിവയ്ക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനും ആശ്രയിക്കുന്നത് കോട്ടയം റയില്‍വേ സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങളെയാണ്. ഇന്നലെ മുതല്‍ ഇവിടെ എത്തുന്ന തീര്‍ത്ഥാടകര്‍ വിരിവയ്ക്കാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനോ സൗകര്യമില്ലാതെ സമീപത്തെ സ്വകാര്യ ലോഡ്ജുകളെ ആശ്രയിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. സറ്റേഷനിലെ പൊട്ടിപ്പൊളിച്ചിട്ടിരിക്കുന്ന തറയില്‍ വിരിവച്ച് വിശ്രമിക്കേണ്ട ഗതികേടിലാണ് സാധാരണക്കാരായ തീര്‍ത്ഥാടകര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പുറമേ റെയില്‍വേസ്റ്റേഷനിലെ പഴകിപ്പൊളിഞ്ഞ രണ്ട് ശുചിമുറികളാണ് തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് സാധാരണ യാത്രക്കാര്‍ക്കൊപ്പം തീര്‍ത്ഥാടകരും എത്തുന്നതോടെ ഈ സൗകര്യം പര്യാപതമല്ല എന്നകാര്യം ഉറപ്പാണ്. 50 ശുചിമുറികള്‍ ഉള്‍പ്പെടുന്ന തീര്‍ത്ഥാടക കേന്ദ്രം ഉണ്ടെങ്കിലും നിയമക്കുരുക്കില്‍പ്പെട്ടിരിക്കുന്നതിനാല്‍ പണിപൂര്‍ത്തിയായിട്ടും ഇത് തുറന്ന് നല്‍കാന്‍ റയില്‍വേ അധികൃതര്‍ തയ്യാറാകുന്നില്ല. മണ്ഡലകാലത്തിന് കാത്തുനില്‍ക്കാതെ നിലവിലുള്ള തീര്‍ത്ഥാടകര്‍ക്കായി കുറച്ച് ശുചിമുറികള്‍ എങ്കിലും തുറന്ന് നല്‍കണമെന്ന് ചെന്നൈ സ്വദേശിയായ കുമാര്‍ തേര്‍ഡ് ഐ ന്യൂസിനോട് പറഞ്ഞു. നാല് വയസ് മാത്രം പ്രായമുള്ള കുട്ടിയും ഒപ്പമുള്ളതിനാല്‍ കുമാറിനും സംഘത്തിനും സ്‌റ്റേഷന് സമീപത്തുള്ള സൗകാര്യ ലോഡ്ജില്‍ മുറിയെടുക്കേണ്ടി വന്നു.

പ്രശ്‌നത്തില്‍ അധികൃതര്‍ അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ തീര്‍ത്ഥാടകരും സാധാരണയാത്രക്കാരും കോട്ടയത്തെത്തി കഷ്ടപ്പാടിന്റെ ശരണം വിളിച്ചുപോകുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട..!