play-sharp-fill
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്ക് പരിക്ക്‌; അപകടം ​ദർശനം കഴിഞ്ഞ് മടങ്ങവേ

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്ക് പരിക്ക്‌; അപകടം ​ദർശനം കഴിഞ്ഞ് മടങ്ങവേ

സ്വന്തം ലേഖകൻ

കടയ്ക്കല്‍ :ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച്‌ അഞ്ചുപേര്‍ക്ക് പരിക്ക്‌. ചെങ്ങമനാട് റോഡില്‍ മലമേല്‍ തണ്ണിച്ചാലില്‍ വളവിലാണ്‌ അപകടം.

പിക്കപ്പ്‌ വാന്‍ ഓടിച്ചിരുന്ന കരുണാകരന്‍, സഹായി വാളകം അമ്ബലക്കര പ്രവീണ്‍ സദനത്തില്‍ ബാബു (54), തമിഴ്‌നാട് സേലം സ്വദേശികളായ വിഷ്ണു, രാജദുരെ, ചന്ദ്രശേഖരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല ദര്‍ശനം കഴിഞ്ഞ് കുളത്തൂപ്പുഴ കുഞ്ഞയ്യപ്പാ ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് പോവുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് വാളകത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവാഹനങ്ങളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

കടയ്ക്കല്‍-ചെങ്ങമനാട് റോഡ് അടുത്തകാലത്താണ് പുതുക്കിപ്പണിതത്. റോഡ് നവീകരിച്ചെങ്കിലും വീതികൂട്ടിയില്ല. റോഡിന് വേണ്ടത്ര വീതിയില്ലാത്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

പരിക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും സാരമായി പരിക്കേറ്റ കരുണാകരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റാരുടേയും പരിക്ക് ഗുരുതരമല്ല.

അഞ്ചല്‍ എസ്‌എച്ച്‌ഒ ഗോപകുമാര്‍, എസ്‌ഐ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.