play-sharp-fill
ശബരിമല ആചാരലംഘനം നവംബർ 19 ന് കളക്ട്രേറ്റ് പടിക്കൽ, അയ്യപ്പഭക്ത ധർണയും, നാമജപ യജ്ഞവും

ശബരിമല ആചാരലംഘനം നവംബർ 19 ന് കളക്ട്രേറ്റ് പടിക്കൽ, അയ്യപ്പഭക്ത ധർണയും, നാമജപ യജ്ഞവും

പത്തനംതിട്ട: നവംബർ 19ന് പത്തനംതിട്ട കളക്ട്രേറ്റ് പടിക്കൽ അയ്യപ്പ ഭക്തധർണ്ണയും നാമജപ യജ്ഞവും നടത്തുമെന്ന് ഹിന്ദു ഐക്യവേദി.

ശബരിമല ആചാര ലംഘനം അവസാനിപ്പിക്കുക, അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, അരവണ ശർക്കര കരാർ റദ്ദു ചെയ്യുക, പഴകിയ ശർക്കര പുനർലേലം ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുക, ഹലാൽ ശർക്കര ഉപേയാഗിച്ചു തയാറാക്കിയ അരവണ പായസം ഭക്തർക്ക് വിതരണം ചെയ്യാതിരിക്കുക, ഭഗവാന് ശുദ്ധികലശവും, പ്രായശ്ചിത്തവും ചെയ്യുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദുഐക്യവേദി നവംബർ 19ന് പത്തനംതിട്ട കളക്ട്രേറ്റ് പടിക്കൽ അയ്യപ്പ ഭക്തധർണ്ണയും, നാമജപ യജ്ഞവും നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഈ. എസ്. ബിജു, ജില്ലാ ജനറൽ സെക്രട്ടറി സതീഷ് മല്ലപ്പള്ളി എന്നിവർ അറിയിച്ചു.

ശബരിമല തീർത്ഥാടകർക്ക്അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് ദേവസ്വം ബോർഡും, സർക്കാർ വകുപ്പുകളും വരുത്തിയിട്ടുള്ളത്. ആചാരങ്ങൾ പാലിച്ച് തീർത്ഥാടനം നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു. ഭഗവാന് നേദിച്ചു ഭക്തർക്ക് പ്രസാദമായി നൽകുന്ന അരവണ,ഹലാൽ ശർക്കര ഉപയോഗിച്ചാണ് തയാറാക്കിയത് എന്നത് ഭക്തരിൽ അമ്പരപ്പുളവാക്കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരവണനേദ്യം ഭഗവാന് സമർപ്പിച്ച് ഭഗവദ് ചൈതന്യത്തെ അശുദ്ധമാക്കിയതിനു കാരണമായവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. തയ്യാറാക്കി സൂക്ഷിച്ചിട്ടുള്ള മുഴുവൻ അരവണയും പിൻവലിച്ച് നശിപ്പിക്കണം.
ചീഞ്ഞഴുകിയ ശർക്കര പുനർ ലേലം ചെയ്തതും കുറ്റകരമാണ്. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു.

അയ്യപ്പ ഭക്ത ധർണയിൽ അയ്യപ്പഭക്ത സംഘടനനേതാക്കൾ, ആദ്ധ്യാമികാചര്യന്മാർ, ഹിന്ദു സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു സംസാരിക്കുമെന്നും നേതാക്കൾ പറഞ്ഞു.