ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും കടകളിലും സാധനങ്ങൾക്ക് തോന്നിയ വില ; വില കൂടിയ ചമ്മന്തി ഉൾപ്പെടെ നാലു മസാലദോശയ്ക്ക് 360 രൂപ; പിഴ ഈടാക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കളക്ടർ ; മൂന്നു കടകള്‍ക്ക് നോട്ടിസ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഹോട്ടലുകളിലും കടകളിലും ഭക്തരോട് തോന്നിയ വില ഈടാക്കുന്നതായി ജില്ലാ കളക്ടറുടെ പരിശോധനയില്‍ കണ്ടെത്തി. സന്നിധാനത്തെ ഒരു ഹോട്ടലില്‍ നാലു മസാലദോശ വാങ്ങിയ തീര്‍ത്ഥാടകരോട് 360 രൂപയാണ് വാങ്ങിയത്.
228 രൂപ വാങ്ങേണ്ട സ്ഥാനത്താണ് ഇത്രയും പണം വാങ്ങിയത്. ഇതെന്താണ് ഇത്രയും തുക വന്നതെന്ന കലക്ടറുടെ ചോദ്യത്തിന്, മസാല ദോശയ്‌ക്കൊപ്പം ചമ്മന്തി നല്‍കി എന്നായിരുന്നു മറുപടി. ഹോട്ടലിന് നോട്ടീസ് നല്‍കാനും പിഴ ഈടാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു ഹോട്ടലില്‍ പരിശോധിച്ചപ്പോള്‍, 49 രൂപയുടെ നെയ്‌റോസ്റ്റിന് 75 രൂപ ഈടാക്കിയിരുന്നതായി കണ്ടെത്തി. പീസ് കറിക്ക് 48 രൂപയുടെ സ്ഥാനത്ത് 60 രൂപയും വാങ്ങി. 14 രൂപയുള്ള പാലപ്പത്തിന് 20 രൂപയും പൊറോട്ട 15 രൂപയുടെ സ്ഥാനത്ത് 20 രൂപയും ഈടാക്കിയിരുന്നതായി കണ്ടെത്തി.
കടകളില്‍ ശുചിത്വം ഇല്ലാത്തതും, ഗുണമേന്മ ഇല്ലാത്ത ഭക്ഷണ വിതരണം ചെയ്യുന്നതും പരിശോധനയില്‍ കലക്ടറുടെ ശ്രദ്ധയില്‍പ്പെട്ടു. അമിത വിലയ്ക്ക് പിഴ ഈടാക്കാനും നോട്ടിസ് നല്‍കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ചു മൂന്നു കടകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.