play-sharp-fill
അരവണ പായസം; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ദേവസ്വം ബോര്‍ഡ് നിയമ നടപടിക്ക്

അരവണ പായസം; വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ ദേവസ്വം ബോര്‍ഡ് നിയമ നടപടിക്ക്

സ്വന്തം ലേഖകൻ

പത്തനംതിട്ട: ശബരിമലയിലെ അരവണ പായസത്തിനെതിരായ പ്രചാരണങ്ങള്‍ വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ദേവസ്വം ബോര്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ശബരിമല ദേവസ്വത്തിലെ പ്രധാന പ്രസാദമായ അരവണ പായസത്തെക്കുറിച്ചും അതിന്റെ നിര്‍മാണ രീതിയെക്കുറിച്ചും സമീപ ദിവസങ്ങളില്‍ സൈബര്‍ ഇടങ്ങളിലൂടെയും ചില മാധ്യമങ്ങളിലൂടെയും വ്യാജ പ്രചാരണം നടത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങേയറ്റം ഹീനവും അപകീര്‍ത്തികരവുമായ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ഐടി നിയമപ്രകാരമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു.

നിയമനടപടികളുടെ പൂര്‍ണ ഉത്തരവാദിത്വം ഇത്തരം നുണ പ്രചാരണം നടത്തുന്നവര്‍ക്ക് മാത്രമായിരിക്കുമെന്നും ദേവസ്വം കമ്മീഷണര്‍ അറിയിച്ചു.

ശബരിമല ദേവസ്വത്തിലെ അരവണ പ്രസാദത്തിനെതിരെ സൈബര്‍ ഇടങ്ങളിലൂടെയും ചില മാധ്യമങ്ങളിലൂടെയും നടക്കുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ സന്നിധാനം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.