ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ല: കേന്ദ്രസർക്കാർ

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ . ഒരു ആരാധനാലയത്തേയും ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്നു കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ലോക്‌സഭയിൽ വ്യക്തമാക്കി. സ്വദേശ് ദർശനുമായി ബന്ധപ്പെട്ട രണ്ടു പദ്ധതികൾ ശബരിമലയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നും പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.