play-sharp-fill
സൈനിക നീക്കങ്ങളും ആയിരക്കണക്കിന് കിലോമീറ്ററുകളുടെ ചിത്രങ്ങളും പകര്‍ത്താനാകുന്ന ഉപഗ്രഹങ്ങൾ..!!ഇന്റലിജന്‍സ് ശേഖരണത്തിനായി മാത്രം 50 ഉപഗ്രഹങ്ങള്‍;അടുത്ത അഞ്ചു വര്‍ഷത്തെ ലക്ഷ്യം പറഞ്ഞ് ഐഎസ്‌ആര്‍ഒ തലവന്‍.

സൈനിക നീക്കങ്ങളും ആയിരക്കണക്കിന് കിലോമീറ്ററുകളുടെ ചിത്രങ്ങളും പകര്‍ത്താനാകുന്ന ഉപഗ്രഹങ്ങൾ..!!ഇന്റലിജന്‍സ് ശേഖരണത്തിനായി മാത്രം 50 ഉപഗ്രഹങ്ങള്‍;അടുത്ത അഞ്ചു വര്‍ഷത്തെ ലക്ഷ്യം പറഞ്ഞ് ഐഎസ്‌ആര്‍ഒ തലവന്‍.

സ്വന്തം ലേഖിക

ജിയൊ ഇന്റലിജന്‍സ് ശേഖരണത്തിനായി മാത്രം അടുത്ത അഞ്ച് വര്‍ഷം 50 ഉപഗ്രങ്ങള്‍ വിക്ഷേപിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (ഐഎസ്‌ആര്‍ഒ) ചെയര്‍മാന്‍ എസ് സോമനാഥ്.ഇതിലൂടെ സൈനിക നീക്കങ്ങളും ആയിരക്കണക്കിന് കിലോമീറ്ററുകളുടെ ചിത്രങ്ങളും പകര്‍ത്താനാകുന്ന ഉപഗ്രഹങ്ങളുടെ ഒരു നിരതന്നെ സൃഷ്ടിക്കാനാകുമെന്നും സോമനാഥ് കൂട്ടിച്ചേര്‍ത്തു. ഒരു ശക്തമായ രാജ്യമായി മാറുക എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഉപഗ്രഹനിരയുടെ നിലവിലെ വലുപ്പം പത്തിരട്ടിയായി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഐടി ബോംബെയില്‍ നടന്ന ടെക്ഫെസ്റ്റിലായിരുന്നു ഐഎസ്‌ആര്‍ഒ ചെയര്‍മാന്റെ വാക്കുകള്‍.

മാറ്റങ്ങള്‍ അതിവേഗം മനസിലാക്കുന്നതിന് ഉപഗ്രഹങ്ങളുടെ ശേഷി മെച്ചപ്പെടുത്തേണ്ടതുണ്ട്. ഡാറ്റ വിശകലനത്തിനായി എഐ, ഡാറ്റ അധിഷ്ഠിത സമീപനം അവതരിപ്പിക്കുന്നതിനായി ഡൗണ്‍ലോഡുകള്‍ കുറയ്ക്കുകയും കൃത്യമായ വിവരങ്ങള്‍ മാത്രം ശേഖരിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന്റെ അതിര്‍ത്തിയും അയല്‍ പ്രദേശങ്ങളും നിരീക്ഷിക്കുന്നതിന് ബഹിരാകാശപേടകങ്ങള്‍ക്ക് സാധിക്കുമെന്നും ഐഎസ്‌ആഒ തലവന്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഉപഗ്രഹങ്ങളിലൂടെ എല്ലാം കാണാനാകും, ഇത് വലിയ സാധ്യതകളാണ് തുറന്നു നല്‍കുന്നത്. ഇപ്പോള്‍ വ്യത്യസ്തമായ ചിന്താഗതിയാണുള്ളത്, നമ്മള്‍ കുറച്ചുകൂടി വിമര്‍ശനാത്മകമായി സമീപിക്കേണ്ടതുണ്ട്. കാരണം, ഒരു രാജ്യത്തിന്റെ ശക്തി അയല്‍ മേഖലകളില്‍ എന്ത് സംഭവിക്കുന്നു എന്ന് മനസിലാക്കാനുള്ള കഴിവിനെ ആശ്രയിച്ചുകൂടിയാണിരിക്കുന്നത്,” സോമനാഥ് ചൂണ്ടിക്കാണിച്ചു.

അടുത്ത അഞ്ച് വര്‍ഷത്തെ ഉപഗ്രഹങ്ങളുടെ പദ്ധതി സംബന്ധിച്ച്‌ ഇതിനോടകംതന്നെ ക്രമീകരണം നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുമെങ്കില്‍ രാജ്യത്തിന് നേരെയുള്ള ഭീഷണികളെ തരണം ചെയ്യാനാകുമെന്നും സോമനാഥ് പറഞ്ഞു.

ജിയൊ (ജിയോസ്റ്റേഷനറി ഇക്വറ്റോറിയല്‍ ഓര്‍ബിറ്റ്) മുതല്‍ ലിയൊ (ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റ്) വരെ ഉപഗ്രങ്ങളുടെ നിര സൃഷ്ടിക്കാനുള്ള മാര്‍ഗം ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഒപ്റ്റിക്കല്‍ മാത്രമല്ല എസ്‌എആര്‍ (സിന്തറ്റിക്ക് അപേര്‍ച്ചര്‍ റഡാര്‍), തെര്‍മല്‍, മറ്റ് സാങ്കേതികവിദ്യകളും വരുന്ന പുതിയൊരു വിഭാഗമായിരിക്കും ഇത്.

“ഉപഗ്രഹങ്ങള്‍ തമ്മില്‍ ആശയവിനിമയം ഉണ്ടാകും. 36,000 കിലോ മീറ്റര്‍ അകലെയുള്ള ജിയൊയില്‍ ഒരു ഉപഗ്രഹം എന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ അതിന്റെ വലിയ കാഴ്ച ലഭ്യമാകും. ചിത്രീകരണത്തിന്റെ കാര്യത്തില്‍ അതിര്‍ത്തികളും ദൈനംദിന നീക്കങ്ങളുമടങ്ങുന്ന ആയിരക്കണക്കിന് വിസ്തീര്‍ണം വരുന്നവ ഉള്‍പ്പെടുത്താനാണ് ആഗ്രഹിക്കുന്നത്,” സോമനാഥ് വ്യക്തമാക്കി.