ജറുസലേമില്‍ പുട്ടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാർ; യുക്രെെന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മദ്ധ്യസ്ഥത വഹിക്കണമെന്ന് സെലന്‍സ്‌കി
സ്വന്തം ലേഖിക
കീവ്: റഷ്യ- യുക്രെെന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മുന്‍കൈയെടുക്കണമെന്ന് യുക്രെെന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ സെലെന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.
യുദ്ധം അവസാനിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥത വഹിക്കണം. റഷ്യയുമായി കൂടിക്കാഴ്ച നടത്താന്‍, സംസാരിക്കാന്‍ അവസരം ഉണ്ടാവണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനായി ആദ്യം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി ജറുസലേമില്‍ കൂടിക്കാഴ്ച നടത്താന്‍ തയ്യാറാമെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ യുക്രെെന്റെ 1300 സൈനികര്‍ കൊല്ലപ്പെട്ടെന്നും സെലന്‍സ‌്‌കി അറിയിച്ചു. നേരത്തെ യുക്രെെന്‍ യുദ്ധത്തിന് റഷ്യന്‍ സൈന്യത്തിലേക്ക് യുവാക്കളെ നിര്‍ബന്ധപൂര്‍വം ചേര്‍ക്കുന്നെന്ന വാര്‍ത്തകള്‍ വന്നതോടെ റഷ്യന്‍ അമ്മമാര്‍ക്ക് സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കിയിരുന്നു.
എത്രയും പെട്ടെന്ന് നിങ്ങളുടെ മക്കള്‍ എവിടെയുണ്ടെന്ന് കണ്ടെത്താനും അവര്‍ സുരക്ഷിതരാണോ എന്ന് അന്വേഷിക്കാനും സെലന്‍സ്കി ആവശ്യപ്പെടുന്നു. യുക്രെെന്‍ ഒരുകാലത്തും ഈ യുദ്ധം ആഗ്രഹിച്ചിരുന്നല്ലെന്നും ഇനി പ്രതിരോധത്തിന് വേണ്ടി എന്ത് മാര്‍ഗവും സ്വീകരിക്കാന്‍ ഒരുക്കമാണെന്നും സെലന്‍സ്കി വ്യക്തമാക്കുന്നു.