play-sharp-fill
കൊടും തണുപ്പിൽ     ഇരുപത്തിയെട്ട് കിലോമീറ്ററുകളോളം നടന്നെത്തിയ പെൺകുട്ടികളടക്കമുള്ള മലയാളി വിദ്യാർത്ഥി    സംഘങ്ങൾ   പോളണ്ട്  അതിർത്തി  കടക്കാനാകാതെ കുടുങ്ങി കിടക്കുന്നു

കൊടും തണുപ്പിൽ ഇരുപത്തിയെട്ട് കിലോമീറ്ററുകളോളം നടന്നെത്തിയ പെൺകുട്ടികളടക്കമുള്ള മലയാളി വിദ്യാർത്ഥി സംഘങ്ങൾ പോളണ്ട് അതിർത്തി കടക്കാനാകാതെ കുടുങ്ങി കിടക്കുന്നു


സ്വന്തം ലേഖിക

കീവ്: ഇന്ത്യൻ എംബസിയുടെ നിർദ്ദേശമനുസരിച്ച് പോളണ്ട് അതിർത്തിയിലെത്തിയ മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നു. കൊടും തണുപ്പിൽ കിലോമീറ്ററുകളോളം നടന്നെത്തിയവരെ അതിർത്തി കടക്കാൻ അനുവദിക്കുന്നില്ലെന്നും അതിർത്തിയിൽ ഇന്ത്യൻ എംബസി അധികൃതരില്ലെന്നും മലയാളി വിദ്യാർത്ഥികൾ പറഞ്ഞു.


ഇരുപത്തിയെട്ട് കിലോമീറ്ററുകളോളം നടന്നെത്തിയ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥി സംഘങ്ങളാണ് അതിർത്തി കടക്കാനാകാതെ കുടുങ്ങിയത്. അതിർത്തിയിൽ എത്തി നാല് മണിക്കൂറായിട്ടും എംബസി അധികൃതർ ആരും സ്ഥലത്തെത്തിയിട്ടില്ലെന്നും മലയാളിയായ അനന്തനാരായണൻ വിശദീകരിച്ചു. ’12 മണിക്കൂറോളമെടുത്താണ് ഇവിടേക്ക് നടന്നെത്തിയത്. മൈനസ് നാല് ആണ് അതിർത്തി പ്രദേശങ്ങളിലെ താപനില. തണുപ്പിന്റേയും മണിക്കൂറുകളോളം നടന്നതിന്റെയും ആരോഗ്യ പ്രശ്നങ്ങളുണ്ട്. 12 മണിക്കൂറിലേറെയായി ആഹാരം കഴിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടികളിൽ ചിലർ തളർന്ന് വീണു. എംബസി അധികൃതരെ ബന്ധപ്പെടാനാകുന്നില്ല. തന്നിരിക്കുന്ന നമ്പറിൽ വിളിച്ചിട്ട് ഫോൺ എടുക്കുകയോ മെസേജുകൾക്ക് മറുപടി നൽകുകയോ ചെയ്യുന്നില്ല. അതിർത്തിയിൽ എത്തിക്കഴിഞ്ഞാൽ എംബസി അധികൃതർ കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടാണെത്തിയത്. എന്നാൽ അതിർത്തിയിൽ എംബസി അധികൃതരില്ലെന്നും സാഹചര്യം വലിയ മോശമാണെന്നും അനന്തനാരായണൻ പറഞ്ഞുഅതിർത്തിയിൽ സ്ഥിതി വളരെ മോശമാണെന്ന് മലയാളി വിദ്യാർത്ഥിയായ ശ്രീലക്ഷ്മിയും വിശദീകരിക്കുന്നു.