ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം ലോഡ്ജ് കേന്ദ്രീകരിച്ചും കോടതി പടിക്ക് സമീപം വീട് കേന്ദ്രീകരിച്ചും ചീട്ടുകളി നടത്തിയ സംഘം ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ; ഇവരിൽ നിന്ന് 36,130 രൂപ പിടിച്ചെടുത്തു

Spread the love

ഏറ്റുമാനൂർ: റെയിൽവേ സ്റ്റേഷൻ സമീപം ലോഡ്ജ് കേന്ദ്രീകരിച്ചും കോടതി പടിക്ക് സമീപം വീട് കേന്ദ്രീകരിച്ചും ചീട്ടുകളി നടത്തിയവർ പിടിയിൽ.

ലോഡ്ജ് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ 10 പേരെയും ഇവരിൽനിന്ന് 25,610 രൂപയും പിടിച്ചെടുത്തു. ഇതു കൂടാതെ കോടതിപ്പടി ഭാഗത്ത് വീട് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ ഒമ്പത് പേരെയും ഇവരിൽനിന്ന് 10,520 രൂപയും പിടികൂടി.

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഏറ്റുമാനൂർ പോലീസ് നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ അഖിൽദേവ്, ജയപ്രകാശ്, തോമസ് ജോസഫ്, സന്തോഷ് മോൻ, എ.എസ്.ഐ ബിജു എം.പി, സിപിഓ മാരായ സാബു, വിനീഷ്, ഡെന്നി, സനൂപ്, ഫ്രജിൻ ദാസ്, ധനേഷ്, അജിത് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.