video
play-sharp-fill

മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫിസിലെ ജനലുകൾ തുറന്നിട്ട് ജീവനക്കാർ സ്ഥലം വിട്ടു; ഞായറാഴ്ച പരിസര പ്രദേശത്തെ ജനങ്ങളാണ് ജനലുകൾ തുറന്നിട്ട നിലയിൽ കണ്ടെത്തിയത്

മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫിസിലെ ജനലുകൾ തുറന്നിട്ട് ജീവനക്കാർ സ്ഥലം വിട്ടു; ഞായറാഴ്ച പരിസര പ്രദേശത്തെ ജനങ്ങളാണ് ജനലുകൾ തുറന്നിട്ട നിലയിൽ കണ്ടെത്തിയത്

Spread the love

വടകര: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫിസിലെ ജനലുകൾ തുറന്നിട്ട് ജീവനക്കാർ ഓഫിസ് പൂട്ടി പോയി. ശനിയാഴ്ചയാണ് ഓഫിസിലെ ജനലുകളുടെ വാതിലുകൾ അടക്കാതെ ജീവനക്കാർ ഓഫിസ് പൂട്ടി സ്ഥലം വിട്ടത്.

ഞായറാഴ്ച ഓഫിസ് പ്രവൃത്തി ദിവസമായിരുന്നില്ല. മാർക്കറ്റ് റോഡിൽ നിന്നും നോക്കിയാൽ കാണുന്ന നിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഓഫിസിന്റെ ഒരു ജനൽപോലും അടച്ചിരുന്നില്ല.

ഞായറാഴ്ച പരിസര പ്രദേശത്തെ ജനങ്ങളാണ് ജനലുകൾ തുറന്നിട്ട നിലയിൽ കാണുന്നത്. രാത്രികാല പരിശോധനകളും മറ്റും ഉണ്ടെന്നും ആരെങ്കിലും ഓഫിസിൽ ഉണ്ടാകുമെന്നുമാണ് ആളുകൾ ആദ്യം കരുതിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കെട്ടിടത്തിനുള്ളിൽ കയറി നോക്കിയപ്പോഴാണ് പുറമെ നിന്നും ഓഫിസ് പൂട്ടിയ നിലയിൽ കാണുന്നത്. മാസങ്ങൾക്ക് മുമ്പ് തൊട്ടടുത്ത താലൂക്ക് ഓഫിസ് കെട്ടിടം തീ വെച്ച് നശിപ്പിച്ചിരുന്നു.