മയക്കുമരുന്ന് രാജ്ഞി; കുപ്രസിദ്ധ ലഹരി കടത്തുകാരി റോമ ആരിഫ് ഷെയ്ഖ് അറസ്റ്റില്‍

Spread the love

മുംബയ് :കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരി റോമ ആരിഫ് ഷെയ്ഖ് എന്ന ‘പഗ്ലി’ (37) പിടിയില്‍. മെഫെഡ്രോണ്‍ (എംഡി) കടത്തിയ കേസില്‍ മുംബയിലെ ആന്റി-നാർക്കോട്ടിക്‌സ് സെല്‍ (എഎൻസി) ആണ് ഇവരെ പിടികൂടി ഒരു വർഷത്തേക്ക് ജയിലിലേക്ക് മാറ്റിയത്.

video
play-sharp-fill

നാർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡി‌പിഎസ് ) നിയമപ്രകാരം എട്ട് കേസുകള്‍ നിലവില്‍ റോമയ്ക്കെതിരെയുണ്ട്. മുംബയില്‍ പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയുടെ പ്രധാന കണ്ണിയാണ് റോമയെന്നും അന്വേഷണസംഘം കണ്ടെത്തി.

നേരത്തെ റോമയ്‌ക്കെതിരെ കരുതല്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ജയില്‍ മോചിതയായ ഉടൻ തന്നെ റോമ വീണ്ടും മയക്കുമരുന്ന് കച്ചവടം പുനഃരാരംഭിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ആന്റി-നാർക്കോട്ടിക്‌സ് സെല്‍ (എഎൻസി) മയക്കുമരുന്ന് കള്ളക്കടത്ത് തടയല്‍ നിയമ പ്രകാരം റിപ്പോർട്ട് തയ്യാറാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ റിപ്പോർട്ട് മുംബയ് പൊലീസ് മഹാരാഷ്ട്ര സർക്കാരിന്റെ ആഭ്യന്തര വകുപ്പിന് സമർപ്പിച്ചു. റിപ്പോർട്ടിന് അംഗീകാരം ലഭിച്ചതോടെ ചൊവ്വാഴ്ചയാണ് റോമയ്ക്ക് തടങ്കല്‍ ഉത്തരവ് നല്‍കുകയും മഹാരാഷ്ട്രയിലെ കോലാപൂർ ജയിലിലേക്ക് മാറ്റുകയും ചെയ്തത്.