play-sharp-fill
കോട്ടയം ഗാന്ധിനഗറിൽ ചെമ്മനംപടി ഭാഗത്ത് വീട്ടിൽ മോഷണം; വീട് കുത്തി തുറന്ന് കൊണ്ടുപോയത് ഇരുപത് പവനോളം സ്വർണം; അന്വേഷണം തുടങ്ങി ഗാന്ധിനഗർ പൊലീസ്; ഡോഗ് സ്ക്വാഡും, വിരലടയാളം വിദഗ്ധരും അടക്കമുള്ളവർ പരിശോധന നടത്തുന്നു

കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളേജ് റൂട്ടിൽ ചെമ്മനംപടി ഭാഗത്ത് വൻ മോഷണം.

വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണം മോഷ്ടിച്ചു. ചെമ്മനംപടി ആലപ്പാട്ട് ചന്ദ്രൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. കോട്ടയം ഡിവൈഎസ്പി മുരളി, ഗാന്ധിനഗർ സ്റ്റേഷനിലെ എസ്ഐമാരായ രൂപേഷ് , മനോജ് കെ, സിപിഒ അജിമോൻ,എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഡോഗ് സ്ക്വാഡും, വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

വീട്ടുകാർ മൂന്നാറിലുള്ള മകൻ്റെ വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. മൂന്നാറിൽ നിന്നും ഇന്ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ച ഇരുപതോളം പവൻ സ്വർണം മോഷണം പോയതായി മനസ്സിലാക്കിയത്

തുടർന്ന് വീട്ടുകാർ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തുകയാണ്.