ഗീവർഗീസ് സഹദായുടെ തീർത്ഥാടന കേന്ദ്രത്തിൽ മോഷണം ; രൂപക്കൂട് തകർത്ത് സ്വർണം പൂശിയ രണ്ടു മാലകൾ കവർന്നു

Spread the love

തൃശൂർ: തൃശൂർ മനക്കൊടി ഗീവർഗീസ് സഹദായുടെ തീർത്ഥാടന കേന്ദ്രത്തില്‍ മോഷണം. കപ്പേളയുടെ ഒരു വശത്തെ ജനല്‍ ചില്ലുകള്‍ തകർത്ത നിലയിലാണ്.

video
play-sharp-fill

രൂപക്കൂടിൻ്റെ ഒരു വശവും തകർത്തിട്ടുണ്ട്. ചില്ല് അടിച്ചുടച്ച മോഷ്ടാവ് രൂപത്തിൻ്റെ കഴുത്തിലുണ്ടായിരുന്ന കൊന്തമാല അപഹരിച്ചിട്ടുണ്ട്.

ഭണ്ഡാരം കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച്‌ തകർക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. രൂപത്തിൻ്റെ കഴുത്തിലുണ്ടായിരുന്ന സ്വർണം പൂശിയ 2 മാലകളാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group