play-sharp-fill
കുതിച്ചുയര്‍ന്ന് മുട്ടവില; കാരണമെന്ത്?

കുതിച്ചുയര്‍ന്ന് മുട്ടവില; കാരണമെന്ത്?

 

സ്വന്തം ലേഖിക

സാധാരണക്കാരുടെ പോഷകാഹാരം, അതാണ് മുട്ട. വിശപ്പിനും ശരീരത്തിന്റെ ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്ന്.ശരാശരി 30 കോടി മുട്ടയാണ് ഒരു മാസം ഇന്ത്യയില്‍ ചിലവാകുന്നത്. ഇത് മുട്ടയുടെ ഉപയോഗം നിത്യജീവിതത്തില്‍ എത്രത്തോളം കൂടുതലാണെന്ന് വ്യക്തമാക്കുന്നു.

പക്ഷേ, കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടായിരുന്നു മുട്ടയുടെ വിലയങ്ങ് കുതിച്ചുകയറിയത്. കഴിഞ്ഞ ദിവസം അഞ്ച് രൂപയില്‍ താഴെ മാത്രമായിരുന്നു മുട്ടയുടെ വില ഇന്ന് ആറ് രൂപയ്ക്ക് മുകളിലാണ്. സാധാരണ കടയിലെ സ്ഥിതിയാണിത്. എന്നാല്‍ ഓണ്‍ലൈനില്‍ മുട്ടയുടെ വില തുടങ്ങുന്നത് തന്നെ 13 രൂപയിലാണ്. കേരളത്തിലെ മാത്രം അവസ്ഥയല്ലിത്, ഇന്ത്യയില്‍ പലയിടത്തും ഈ വില വര്‍ധനവുണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസിനും ന്യൂയറിനും ശേഷമുള്ള ആഴ്ചകളില്‍ ഇത്തരത്തില്‍ മുട്ടവില ഉയരാറുണ്ടെന്നാണ് ഹോള്‍സെയില്‍ വില്‍പ്പനക്കാര്‍ നല്‍കുന്ന വിശദീകരണം മുട്ടവില വര്‍ധനില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

ക്രിസ്മസും ന്യൂയറുമൊക്കെ കഴിഞ്ഞതോടെ മാര്‍ക്കെറ്റില്‍ മുട്ടയുടെ ലഭ്യതയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഉത്പാദനത്തിലുണ്ടായ കുറവാണ് വില വര്‍ധിക്കാനുള്ള പ്രധാന കാരണം. ഇന്നും നാളെയുമൊക്കെയുമായി പഴയ വിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഹോള്‍സെയില്‍ റേറ്റ് അനുസരിച്ച്‌ ഒരു മുട്ടയുടെ വില അഞ്ച് രൂപ 60 പൈസയാണ്. കടക്കാര്‍ ആറ് മുതല്‍ ആറര രൂപയ്ക്ക് വരെ വില്‍ക്കും.

കഴിഞ്ഞ ആഴ്ചയില്‍ മുട്ടയ്ക്ക് ആറ് രൂപയായിരുന്നു വില. ഹോള്‍സെയിലില്‍ അഞ്ച് രൂപ 80 പൈസയായപ്പോഴാണ് കടക്കാര്‍ ആറ് രൂപയിലേക്ക് എത്തിയത്. ഇന്നിറങ്ങിയ ലോഡിന്റെ വിലയനുസരിച്ചാണെങ്കില്‍ (അഞ്ച് രൂപ 60 പൈസ) നാളെയോടെ മുട്ടയുടെ വില കുറഞ്ഞേക്കും. ഇനി പഴയ വിലയിലേക്ക് താഴ്ന്നുകൊണ്ടിരിക്കും.

ക്രിസ്മസ്, ന്യൂയര്‍ സീസണുകളില്‍ എല്ലാ വര്‍ഷം ബേക്കറികളില്‍ മുട്ട ധാരാളം ആവശ്യമായി വരാറുണ്ട്. അത് കണക്കാക്കിയായിരിക്കാം കടക്കാര്‍ വില വര്‍ധിപ്പിച്ചത്. മുട്ട സ്റ്റോക്കില്ലാതെ വരുമ്ബോഴും വില വര്‍ധനവ് സംഭവിക്കാറുണ്ട്. നവംബര്‍ മുതല്‍ ഒരു ജനുവരി വരെ വില വര്‍ധനവ് സ്ഥിരതയോടെ ഉണ്ടാകാറുണ്ട്. ജനുവരി പാതിയോടെ വില ഇടിയുകയും ചെയ്യും.

രാജ്യത്തുടനീളം മുട്ടവിലയില്‍ വര്‍ധനവ് ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊല്‍ക്കത്ത (6.50 രൂപ), പൂനെ (6.44), അഹമ്മദാബാദ് (6.39), സൂറത്ത് (6.37), വൈസാഗ് (6.25) എന്നിങ്ങനെയാണ് വില. 2023 ഉടനീളം മുട്ടയുടെ വില ആറ് രൂപയില്‍ താഴെയായിരുന്നു.