‘ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാല്‍ കേരളം രക്ഷപ്പെടും; അതിനുള്ള തന്റേടം ഇരട്ട ചങ്കന് ഉണ്ടോ?’; റിജില്‍ മാക്കുറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹലാല്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദനും മുന്‍ എംഎല്‍എ പി.സി ജോര്‍ജിനുമെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റജില്‍ മാക്കുറ്റി.
‘ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാല്‍ കേരളം രക്ഷപ്പെടുമെന്ന അടിക്കുറിപ്പോടെ ഇരുവരുടെയും ചിത്രം പങ്കുവച്ചാണ് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള തന്റേടം ഇരട്ട ചങ്കന് ഉണ്ടോ എന്നും റിജില്‍ മാക്കുറ്റി ചോദിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹലാല്‍ ഭക്ഷണ വിവാദത്തില്‍ ബിജെപിയും പി.സി ജോര്‍ജും ഹലാല്‍നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് റിജിലിന്റെ പോസ്റ്റ്.
മൊയ്ലിയാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണമെന്നാണ് സുരേന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞത്. തുപ്പുന്ന ഭക്ഷണം കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തുപ്പിയ ശര്‍ക്കര കൊണ്ടാണ് ശബരിമല അരവണയുണ്ടാക്കുന്നതെന്നും ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും രംഗത്തെത്തിയിരുന്നു. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിസി ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജ് പറഞ്ഞത്: ‘എത്ര കാലമായി ഈ പണി തുടങ്ങിയിട്ട്. മാവ് കുഴക്കുമ്ബോള്‍ മൂന്നു തവണ തുപ്പും. അതാണ് നമ്മള്‍ കഴിക്കുന്നത്. ആ ശബരിമലയില്‍ വിവരം കെട്ട ദേവസ്വം ബോര്‍ഡിന് അടി കൊടുക്കണം. ഹലാല്‍ ശര്‍ക്കര കൊണ്ടാണ് അരവണയുണ്ടാക്കുന്നത്. അതിലും തുപ്പിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ശബരിമലയില്‍ പോകുന്ന എല്ലാവരും ദേവസ്വം ബോര്‍ഡിന്റെ അരവണ ഉപേക്ഷിക്കണം. പന്തളം രാജകുടുംബം അരവണ ഉണ്ടാക്കുന്നുണ്ട്. അതേ വാങ്ങൂയെന്ന് തീരുമാനിക്കണം. ഒരു കാക്കായുടെ ശര്‍ക്കരയാണത്. ഹലാല്‍ ശര്‍ക്കര, ഹലാല്‍ അരവണ. അത് തിന്നാന്‍ കൊള്ളുമോ, തുപ്പിയതല്ലേ.”
”ഒരൊറ്റ മുസ്ലിം ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചാല്‍ തുപ്പലില്ലാതെ തിന്നുകയില്ല ഒരുത്തനും. ചൂടുള്ള ഭക്ഷണം ഊതണം, ഇരുന്നു കൊണ്ടേ കഴിക്കാവൂ, പടിഞ്ഞാറോട്ടു നോക്കിക്കൊണ്ടു വേണം ഭക്ഷണം കഴിക്കാന്‍, നിന്നുകൊണ്ട് കഴിക്കുകയാണ് എങ്കില്‍ ഇടതുകാലിന്റെ തള്ളവിരല്‍ ചലിപ്പിച്ചു കൊണ്ടുവേണം എന്നാണ് മുസ്ലിമിന്റെ നിയമം. ഭക്ഷണത്തില്‍ തുപ്പുക എന്നത് ഇവരുടെ നിര്‍ബന്ധമായ കാര്യമാണ്. അത് നിഷേധിച്ചിട്ട് കാര്യമില്ല. നമ്മളാ തുപ്പല് മേടിക്കേണ്ട. എന്റെ അഭിപ്രായം അതാണ്.
മുസ്ലീങ്ങള്‍ അവരുടെ നിയമപ്രകാരം ജീവിച്ചോട്ടെ. അതിന് നിയമപരമായ സ്വാതന്ത്ര്യമുണ്ട്. അതിന് നമുക്കെന്താ നഷ്ടം. അത് നോക്കേണ്ട കാര്യം നമുക്കില്ല. പക്ഷേ, നമ്മളും അങ്ങനെ ചെയ്യണമെന്ന് നിര്‍ബന്ധിക്കരുത്. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണ്. അത് അംഗീകരിക്കാന്‍ പറ്റില്ല. ഞാനങ്ങനെ വര്‍ഗീയത കാണിക്കുന്നവനല്ല. ഈരാറ്റുപേട്ടയില്‍ ഹലാല്‍ ചിക്കനുണ്ട്. ഒരു ഹൈന്ദവന്‍ ഹലാല്‍ പോര്‍ക്ക് എന്ന ബോര്‍ഡ് ഉണ്ടാക്കി. ഞാനവിടെ ചെന്നു പറഞ്ഞു. പൊന്നുമോനേ ഇത് ദൈവത്തെ ഓര്‍ത്ത് ചെയ്യരുത്. കാക്കാര് വിവരമില്ലാത്തു കൊണ്ടാണ് ഹലാല്‍ ചിക്കന്‍ എന്നു പറഞ്ഞു നടക്കുന്നത്. നീ ഹലാല്‍ പോര്‍ക്ക് പണി ചെയ്യരുത്. അത് ശരിയല്ല എന്ന് പറഞ്ഞതോടെ അവന്‍ പിന്‍വലിപ്പിച്ചു. ഇവന്മാരുടെ ഈ വര്‍ഗീയ സ്വരമൊന്ന് മാറണം. ഇത് നാണം കെട്ട ശൈലി.”